കോടഗിരിക്കു സമീപം മരത്തടികളുമായി പോയ ലോറി താഴ്ചയിലേക്കു മറിഞ്ഞ നിലയിൽ.
കോയമ്പത്തൂർ: നീലഗിരി ജില്ലയിൽ കോടഗിരിക്ക് സമീപം കട്ടബെട്ടു പ്രദേശത്ത് മരത്തടികളുമായി പോയ ചരക്കുലോറി നിയന്ത്രണംവിട്ട് 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽപ്പെട്ട ലോറിയുടെ ഡ്രൈവർ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
മറ്റൊരു വാഹനത്തിന് വഴിയൊരുക്കുന്നതിനിടെ ലോറി ചെരിഞ്ഞ് നിയന്ത്രണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം.
Tags :