x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രു​ചി​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും ഇ​ട​മാ​യി എ​യ്ഞ്ച​ൽ​സ് വി​ല്ലേ​ജി​ലെ വി​നീ​തി​ന്‍റെ ത​ട്ടു​ക​ട

വെബ് ഡെസ്ക്
Published: September 13, 2026 01:21 AM IST | Updated: September 13, 2026 01:21 AM IST

എ​യ്ഞ്ച​ൽ​സ് വി​ല്ലേ​ജി​ലെ വി​വി​ധ സം​രം​ഭ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന കു​ട്ടി​ക​ൾ വി​നീ​തി​ന്‍റെ ത​ട്ടു​ക​ട​യ്ക്ക​രി​കെ.

കാ​ഞ്ഞി​ര​പ്പ​ള്ളി: ഒ​രു വ​ർ​ഷം കൊ​ണ്ട് രു​ചി​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും ഇ​ട​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് പൊ​ൻ​കു​ന്നം ചെ​ങ്ക​ൽ എ​യ്ഞ്ച​ൽ​സ് വി​ല്ലേ​ജി​ലെ വി​നീ​തി​ന്‍റെ ത​ട്ടു​ക​ട. ഡ​യ​റ​ക്‌​ട​ർ ഫാ. ​റോ​യി മാ​ത്യു വ​ട​ക്കേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു ചെ​റി​യ ത​ട്ടു​ക​ട​യാ​യി തു​ട​ങ്ങി​യ സം​രം​ഭം നാ​ട​ൻ രു​ചി​യു​ടെ മ​ണ​മു​ള്ള വി​ഭ​വ​ങ്ങ​ളും നി​റ​ഞ്ഞ പു​ഞ്ചി​രി​യോ​ടെ​യു​ള്ള സ്വീ​ക​ര​ണ​വും കൊ​ണ്ട് ഒ​രു​പാ​ട് പേ​രു​ടെ പ്രി​യ​പ്പെ​ട്ട ഇ​ട​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ.

എ​യ്ഞ്ച​ൽ​സ് വി​ല്ലേ​ജി​ലെ അ​ന്തേ​വാ​സി​യാ​യ വി​നീ​തി​ന്‍റെ പേ​രി​ലാ​ണ് ക​ട ആ​രം​ഭി​ച്ച​ത്. പൊ​റോ​ട്ട, ദോ​ശ, ഓം​ലെ​റ്റ്, ക​പ്പ ബി​രി​യാ​ണി, പാ​ൽ ക​പ്പ, പാ​ൽ പൊ​റോ​ട്ട, കൊ​ത്തു പൊ​റോ​ട്ട, കി​ഴി പൊ​റോ​ട്ട, പു​ട്ടു ബി​രി​യാ​ണി, ജ്യൂ​സു​ക​ൾ, ഷെ​യ്ക്കു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാ​മു​ണ്ട് ഇ​വി​ടെ.

ബു​ദ്ധി​പ​ര​മാ​യ പ​രി​മി​തി​യു​ള്ള​വ​ർ​ക്ക് പ​ഠ​നം, നൈ​പു​ണ്യ വി​ക​സ​നം, പു​ന​ര​ധി​വാ​സം എ​ന്നി​വ​യി​ലു​ടെ ഒ​രു സ​മ​ഗ്ര വി​ക​സ​ന​ത്തി​നു​ള്ള പ​ദ്ധ​തി എ​ന്ന നി​ല​യി​ലാ​ണ് എ​യ്ഞ്ച​ൽ​സ് വി​ല്ലേ​ജ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​തി​ന​ഞ്ചോ​ളം വ്യ​ത്യ​സ്ത പ​ദ്ധ​തി​ക​ളാ​ണ് നി​ല​വി​ൽ ഇ​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള​ത്. ഓ​രോ​രു​ത്ത​രു​ടെ​യും ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തി അ​നു​യോ​ജ്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കി തൊ​ഴി​ൽ ചെ​യ്ത് വ​രു​മാ​നം സ​മ്പാ​ദി​ച്ച് അ​ന്ത​സോ​ടും അ​ഭി​മാ​ന​ത്തോ​ടും കൂ​ടി ജീ​വി​ക്കു​വാ​ൻ ഇ​വ​രെ പ്രാ​പ്ത​മാ​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

ത​ട്ടു​ക​ട​യോ​ടൊ​പ്പം 20 റൈ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പാ​ർ​ക്കും ഇ​വി​ടെ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടു​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള സെ​ൻ​സ​റി പാ​ർ​ക്ക് വി​പു​ലീ​ക​രി​ച്ച് പൊ​തു ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്ന് ന​ൽ​കു​ക​യാ​യി​രു​ന്നു.

സെ​ൻ​സ​റിം​ഗ് ഗു​ഹ, സെ​ൻ​സിം​ഗ് ന​ട​പ്പാ​ത, സാ​ൻ​ഡ് പ്ലേ, ​എ​യ്ഞ്ച​ൽ​സ് ഫൗ​ണ്ട​ൻ, നോ​ർ​ത്തി​ന്ത്യ​ൻ ഫോ​ട്ടോ ഷൂ​ട്ട് മ​ന്ദി​ർ, മ​ൾ​ട്ടി പ്ലേ ​സ്റ്റേ​ഷ​ൻ, റോ​ക്ക് ക്ലൈം​ബിം​ഗ് എ​ന്നി​വ​യ​ട​ക്ക​മു​ള്ള​വ​യാ​ണ് ചെ​റി​യ കു​ട്ടി​ക​ൾ​ക്കാ​യി പാ​ർ​ക്കി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

എ​യ്ഞ്ച​ൽ​സ് വി​ല്ലേ​ജി​ലെ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യു​ള്ള തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​യ്ഞ്ച​ൽ​സ് ഷോ​പ്പ് എ​ന്ന പേ​രി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി പു​ളി​മാ​വി​ലും പൊ​ൻ​കു​ന്നം 19ാം മൈ​ലി​ലും ഓ​രോ ക​ട​ക​ൾആ​രം​ഭി​ച്ചി​രു​ന്നു. 979ൽ ​കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച സ്പെ​ഷ​ൽ സ്കൂ​ളാ​യ ആ​ശാ​നി​ല​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 2021ൽ ​എ​യ്ഞ്ച​ൽ​സ് വി​ല്ലേ​ജ് ആ​രം​ഭി​ച്ച​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up