കേരളാ കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം കണ്വെന്ഷന് ഗവണ്മെന്റ് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
പാലാ: ജനവാസകേന്ദ്രമായ മേലുകാവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ ബാധിക്കുന്ന ഇഎസ്എ പ്രശ്നത്തിന് ശാശ്വതമായ പരിഹാരമുണ്ടാക്കുമെന്ന് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്. കേരള കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള കോണ്‍ഗ്രസ് പഴയകാല പ്രതാപം ആര്‍ജിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും കാര്‍ഷിക മേഖലയുടെ സമൃദ്ധിയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും വന്യജീവി ആക്രമണവും കാലാവസ്ഥാ വ്യതിയാനവും കാര്‍ഷിക മേഖലയെ ദോഷകരമായി ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം, ഡപ്യൂട്ടി ചെയര്മാന് കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജില്ലാ പ്രസിഡന്റ് ജയ്സണ്‍ ജോസഫ്, ജോസ്മോന് മുണ്ടക്കൽ, സന്തോഷ് കാവുകാട്ട്, ജയിംസ് തെക്കേല്‍, തങ്കച്ചന് മണ്ണൂശേരിൽ, ജോസഫ് കണ്ടത്തില്‍, ഷിബു പൂവേലില്‍, ജോയികുട്ടി തോക്കനാട്ട്, ജോബി കുറ്റിക്കാട്ട് ,ജോര്‍ജ് വലിയപറമ്പിൽ, ജോസ് വേരനാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews