ജില്ലാതല തായ്ക്വാന്‍ഡോ മത്സര വിജയികളായ അഭിനവ്, ആത്മിക ശരത്, മുഹമ്മദ് ഇസാന് അലി.
സുല്‍ത്താന്‍ ബത്തേരി: ജില്ലതാല തായ്ക്വാന്‍ഡോ മത്സരത്തില്‍ വിവിധ വിഭാഗങ്ങളില്‍ കോളിയാടി മാര്‍ ബസേലിയോസ് എയുപി സ്കൂളിലെ മൂന്നു വിദ്യാര്‍ഥികള്‍ക്ക് ഒന്നാം സ്ഥാനം.
വിദ്യാലയത്തിലെ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തായ്ക്വാന്‍ഡോ പരിശീലിക്കുന്ന എം.എം. അഭിനവ്, ആത്മിക ശരത്, മുഹമ്മദ് ഇസാന് അലി എന്നിവരാണ് വിജയികള്‍. ഇവര്‍ സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടി. സംസ്ഥാനതല മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള ഒരുക്കത്തിലാണ് കുട്ടികള്‍.