x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ർ​ജ് പു​തു​മ​ന ട്രോ​ഫി പ്ര​സം​ഗ മ​ത്സ​രം: സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

വെബ് ഡെസ്ക്
Published: September 13, 2026 02:11 AM IST | Updated: September 13, 2026 02:11 AM IST

തേ​ഞ്ഞി​പ്പ​ലം വൈ​എം​സി​എ ന​ട​ത്തി​യ ജോ​ർ​ജ് പു​തു​മ​ന മെ​മ്മോ​റി​യ​ൽ ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള പ്ര​സം​ഗ​മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ര​ജി​സ്ട്രാ​ർ ഡോ. ​സി.

തേ​ഞ്ഞി​പ്പ​ലം: തേ​ഞ്ഞി​പ്പ​ലം വൈ​എം​സി​എ ന​ട​ത്തി​യ ജോ​ർ​ജ് പു​തു​മ​ന മെ​മ്മോ​റി​യ​ൽ ട്രോ​ഫി​ക്കു​വേ​ണ്ടി​യു​ള്ള പ്ര​സം​ഗ​മ​ത്സ​ര​ത്തി​ന്‍റെ സ​മ്മാ​ന​ങ്ങ​ൾ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ര​ജി​സ്ട്രാ​ർ ഡോ. ​സി.​ഡി. സെ​ബാ​സ്റ്റ്യ​ൻ വി​ത​ര​ണം ചെ​യ്തു. കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​മാ​യ ക​ഴി​വു​ക​ളെ തേ​ച്ചു​മി​നു​ക്കു​ന്ന​തി​ൽ വൈ​എം​സി​എ വ​ഹി​ക്കു​ന്ന പ​ങ്ക് പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി, സ​ർ​ട്ടി​ഫി​ക്ക​റ്റ്, കാ​ഷ് പ്രൈ​സ് എ​ന്നി​വ ന​ൽ​കി. പ്ര​സി​ഡ​ന്‍റ് പി.​ജെ. സ​ണ്ണി​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​വി. അ​ഗ​സ്റ്റി​ൻ, ജ​ഡ്ജ​സ് ചാ​ന​ൽ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ വി.​പി. സ​ദാ​ന​ന്ദ​ൻ, സെ​ന്‍റ് പോ​ൾ​സ് സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജ​മി​ല റോ​സ​റി, അ​ഡ്വ. ടി.​പി. വ​ർ​ഗീ​സ്, വ​നി​താ ഫോ​റം സെ​ക്ര​ട്ട​റി സെ​ലീ​ന ഡി​ക്രൂ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം സെ​ന്‍റ് പോ​ൾ​സ് ഹൈ​സ്കൂ​ളി​ലെ കെ.​കെ. അ​നു​ഷ, ര​ണ്ടും മൂ​ന്നും സ​മ്മാ​ന​ങ്ങ​ൾ പു​ത്തൂ​ർ പ​ള്ളി​ക്ക​ൽ ഹൈ​സ്കൂ​ളി​ലെ ഫൈ​ഹ അ​ബൂ​ബ​ക്ക​ർ, ടി. ​ദൈ​ന്യ എ​ന്നി​വ​ർ നേ​ടി.

Tags : Nattuvishesham DistrictNews DeepikaNews Prizes Distributed

Recent News

Corehub Up