മങ്കട ഉപജില്ലാ ശാസ്ത്രോത്സവത്തിനായുള്ള സംഘാടകസമിതി രൂപീകരണയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജുവൈരിയ ഉദ്ഘാടനം ചെയ്യുന്നു.
കടുങ്ങപുരം: മങ്കട ഉപജില്ലാ ശാസ്ത്രോത്സവം വിജയിപ്പിക്കുന്നതിന് സ്വാഗതസംഘം രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കര്‍ ചെയര്‍മാനും പ്രിന്‍സിപ്പല്‍ മിനി ഷഹീദ ജനറല്‍ കണ്‍വീനറുമായാണ് സമിതി രൂപീകരിച്ചത്. പിടിഎ പ്രസിഡന്റ് കരുവാടി കുഞ്ഞാപ്പയാണ് വൈസ് ചെയര്മാന്.
എഇഒ ജോസ്മി ജോസഫിനെ ട്രഷററായി തെരഞ്ഞെടുത്തു. പ്രധാനാധ്യാപിക അനുപമയാണ് ജോയിന്റ് കണ്‍വീനര്‍. സ്വാഗതസംഘ രൂപീകരണ യോഗം മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജുവൈരിയ ഉദ്ഘാടനം ചെയ്തു.പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സി.പി. അബ്ദുറഹ്മാന്, സലാം, ജില്ലാ പഞ്ചായത്ത് അംഗം പി. സുകുമാരന്‍, പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ മഞ്ഞളാംകുഴി മുഹമ്മദ് അലി, സ്കൂള്‍ പിടിഎ പ്രസിഡന്റ് കരുവാടി കുഞ്ഞാപ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Reception Committee