x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

35 രൂ​പ​യ്ക്ക് മൊ​ബൈ​ൽ സ​വാ​ള വി​ൽ​പ​ന

വെബ് ഡെസ്ക്
Published: September 13, 2026 02:13 AM IST | Updated: September 13, 2026 02:13 AM IST

ഹോ​ർ​ട്ടി​കോ​ർ​പ് മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന മൊ​ബൈ​ൽ സ​വാ​ള വി​ൽ​പ​ന യൂ​ണി​റ്റ് വ​ണ്ടൂ​രി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ടി. അ​ജ്മ​ൽ ഫ്ളാ​ഗ്

വ​ണ്ടൂ​ർ: പൊ​തു​വി​പ​ണി​യി​ൽ 65 രൂ​പ​യു​ള്ള സ​വാ​ള, 35 രൂ​പ​യ്ക്ക് വി​ൽ​പ​ന ന​ട​ത്താ​ൻ സ​ർ​ക്കാ​ർ. ഹോ​ർ​ട്ടി​കോ​ർ​പ് വ​ഴി ന​ട​പ്പാ​ക്കു​ന്ന മൊ​ബൈ​ൽ സ​വാ​ള വി​ൽ​പ​ന യൂ​ണി​റ്റ് വ​ണ്ടൂ​രി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ടി. അ​ജ്മ​ൽ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

നാ​ഷ​ണ​ൽ കോ-​ഓ​പ​റേ​റ്റീ​വ് ക​ണ്‍​സ്യൂ​മേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡ് വ​ഴി സം​ഭ​രി​ച്ച സ​വാ​ള​യാ​ണ് ഹോ​ർ​ട്ടി​കോ​ർ​പ് വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. നി​ല​വി​ൽ കി​ലോ​യ്ക്ക് 65 രൂ​പ​യാ​ണ് സ​വാ​ള​യ്ക്ക് പൊ​തു​വി​പ​ണി​യി​ലെ വി​ല. ഒ​രാ​ൾ​ക്ക് ഒ​രു കി​ലോ​യാ​ണ് ക​വ​റി​ലാ​ക്കി വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ഷം​സു​ദീ​ൻ ആ​ദ്യ വി​ൽ​പ​ന നി​ർ​വ​ഹി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ​വാ​ള എ​ത്തി​ച്ച് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മൊ​ബൈ​ൽ യൂ​ണി​റ്റ് വ​ഴി വി​ൽ​പ​ന ന​ട​ത്തും.

Tags : Nattuvishesham DistrictNews DeepikaNews sale

Recent News

Corehub Up