x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ് ക്വി​സ് മ​ത്സ​രം

വെബ് ഡെസ്ക്
Published: September 13, 2026 02:04 AM IST | Updated: September 13, 2026 02:04 AM IST

പാ​ലാ കോ​ര്‍​പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ന്‍ ഏ​ജ​ന്‍​സി ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ക്‌​സ​ല​ന്‍​സ് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ രൂ​പ​താ ത​ല ഉ​ദ്ഘാ​ട​

പാ​ലാ: കോ​ര്‍​പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ ഏ​ജ​ന്‍​സി ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക്വി​സ് മ​ത്സ​രം ന​ട​ത്തി. മോ​ൺ.​സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ര്‍​പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ.​ജോ​ര്‍​ജ് പു​ല്ലു​കാ​ലാ​യി​ൽ, ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ് ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ജോ​ര്‍​ജ് വ​ര​കു​കാ​ലാ പ​റ​മ്പി​ൽ, പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ജീ​സ മ​രി​യ, കോ​ഓര്‍​ഡി​നേ​റ്റ​ര്‍ പി.​ഐ ബെ​ന്നി​ച്ച​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക്വി​സ് മ​ത്സ​ര​ത്തി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ കോ​ത​ന​ല്ലൂ​ര്‍ എ​മ്മാ​നു​വ​ല്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ എം.​അ​ര്‍​ജു​ൻ, സാ​ര​ന്‍ കെ​ന്ന​ഡി എ​ന്നി​വ​ര്‍ ഒ​ന്നാം സ്ഥാ​നം നേ​ടി. പാ​ലാ സെ​ന്‍റ് തോ​മ​സ് ഹൈ​സ്‌​കൂ​ളി​ലെ സി​റി​യ​ക് ഡ​യ​സ്, മാ​ധ​വ് പി. ​ബി​ജു എ​ന്നി​വ​ര്‍ ര​ണ്ടാം സ്ഥാ​ന​വും ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ആ​ല്‍​ബി​ന്‍ ജോ​സ​ഫ് കു​രു​വി​ള, മാ​ര്‍​ട്ടി​ന്‍ എ​സ്. അ​രീ​ക്കാ​ട്ട് എ​ന്നി​വ​ര്‍ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ പെ​രി​ങ്ങു​ളം സെ​ന്‍റ് അ​ഗ​സ്റ്റ്യ​ന്‍​സ് ഹൈ​സ്‌​കൂ​ളി​ലെ വി​നാ​യ​ക്, ജി​യോ മാ​നു​വ​ല്‍ ജെ​യിം​സ് എ​ന്നി​വ​ര്‍ ഒ​ന്നാം സ്ഥാ​നം നേ​ടി. തീ​ക്കോ​യി സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ അ​ല്‍​ക്ക മ​രി​യ സ​നോ​ഷ്, ടെ​യ്‌​സ് എം. ​സ​നോ​ഷ് എ​ന്നി​വ​ര്‍ ര​ണ്ടാം സ്ഥാ​ന​വും ചെ​മ്മ​ല​മ​റ്റം ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ഹൈ​സ്‌​കൂ​ളി​ലെ അ​ല്‍​ഫോ​ണ്‍​സ് മാ​ത്യു, ഡേ​യ​ണ്‍ ടോം ​ജോ​സ് എ​ന്നി​വ​ര്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
യു​പി വി​ഭാ​ഗ​ത്തി​ല്‍ മൂ​ല​മ​റ്റം സെ​ന്‍റ് ജോ​ര്‍​ജ് യു​പി സ്‌​കൂ​ളി​ലെ ആ​ഷി​ല്‍ ജോ​ണി, ഡേ​വി​ഡ് ജോ ​അ​ബേ​യ് എ​ന്നി​വ​ര്‍ ഒ​ന്നാം സ്ഥാ​നം നേ​ടി. ചേ​ര്‍​പ്പു​ങ്ക​ല്‍ ഹോ​ളി ക്രോ​സ് ഹൈ​സ്‌​കൂ​ളി​ലെ ആ​ദി​ത്യ​ന്‍ എ. ​സ​ച്ചി​ന്‍ എ​സ്. എ​ന്നി​വ​ര്‍ ര​ണ്ടാം സ്ഥാ​ന​വും ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ളി​ലെ നോ​യ​ല്‍ ബി​നു, സാ​വി​യോ മൈ​ക്കി​ള്‍ എ​ന്നി​വ​ര്‍ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ പാ​ലാ സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി സ്‌​കൂ​ളി​ലെ എ​വാ​നി​യ മെ​ജോ, ലി​യാ​ന്‍ ദി​പി​ന്‍ എ​ന്നി​വ​ര്‍ ഒ​ന്നാം സ്ഥാ​നം നേ​ടി. അ​യ്യം​പാ​റ ലി​റ്റി​ല്‍ ഫ്ള​വ​ര്‍ എ​ല്‍​പി സ്‌​കൂ​ളി​ലെ സം​സ്‌​കൃ​തി കൃ​ഷ്ണ എ​ച്ച്, വൈ​ഷ്ണ​വ് ടി. ​അ​രു​ണ്‍ എ​ന്നി​വ​ര്‍ ര​ണ്ടാം സ്ഥാ​ന​വും ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് ലി​റ്റി​ല്‍ ത്രേ​സ്യാ​സ് എ​ല്‍​പി സ്‌​കൂ​ളി​ലെ സോ​ഫി​യേ​ല്‍ ജോ​ര്‍​ജി, ആ​ദി​ശ്രീ അ​രു​ണ്‍ എ​ന്നി​വ​ര്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

Tags : NattuVishesham DistrictNews

Recent News

Corehub Up