x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ള്‍​വി പ​രി​മി​തി​യു​ള്ള​വ​ർ​ക്ക് പ്ര​ത്യേ​ക കു​ര്‍​ബാ​ന​യ​ര്‍​പ്പ​ണം ന​ട​ത്തി


Published: September 7, 2026 07:41 AM IST | Updated: September 7, 2026 07:41 AM IST

കേ​ള്‍​വി പ​രി​മി​തി​യു​ള്ള​വ​ർ​ക്ക് കു​ര്‍​ബാ​ന​യ​ര്‍​പ്പ​ണം

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ രൂ​പ​ത​യു​ടെ ഡെ​ഫ് മി​നി​സ്ട്രി​യാ​യ "സൈ​ന്‍​സ് ഓ​ഫ് ഗ്രേ​സ്' ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ള്‍​വി ശ​ക്തി ഇ​ല്ലാ​ത്ത​വ​ര്‍​ക്കും കേ​ള്‍​വി പ​രി​മി​തി​യു​ള്ള​വ​രു​മാ​യ ക​ത്തോ​ലി​ക്ക​ര്‍​ക്കാ​യി പ്ര​ത്യേ​ക വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പി​ലാ​ത്ത​റ സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് ചാ​പ്പ​ലി​ലാ​ണ് ശ്ര​ദ്ധേ​യ​മാ​യ ഈ ​പ്ര​ത്യേ​ക ദി​വ്യ​ബ​ലി​യ​ര്‍​പ്പ​ണം ന​ട​ത്തി​യ​ത്.

ക​ണ്ണൂ​ര്‍ ബി​ഷ​പ് ഡോ. ​അ​ല​ക്‌​സ് വ​ട​ക്കും​ത​ല പ്ര​ധാ​ന കാ​ര്‍​മി​ക​ത്വം വ​ഹി​ച്ച ദി​വ്യ​ബ​ലി​യി​ല്‍ ഫാ. ​ജോ​ളി അ​ല്‍​ഫോ​ണ്‍​സ് ആം​ഗ്യ​ഭാ​ഷാ വ്യാ​ഖ്യാ​താ​വാ​യി. കേ​ള്‍​വി പ​രി​മി​തി​യു​ള്ള വി​ശ്വാ​സി​ക​ള്‍​ക്ക് ദൈ​വ​വ​ച​ന സ​ന്ദേ​ശ​ങ്ങ​ളും പ്രാ​ര്‍​ഥ​ന​ക​ളും ആം​ഗ്യ​ഭാ​ഷ​യി​ലൂ​ടെ മ​ന​സി​ലാ​ക്കാ​നും ആ​രാ​ധ​ന​യി​ല്‍ സ​ജീ​വ​മാ​യി പ​ങ്കു​ചേ​രാ​നും ഈ ​ശു​ശ്രൂ​ഷ അ​വ​സ​ര​മൊ​രു​ക്കി. ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ഇ​രു​പ​തോ​ളം പേ​ര്‍​ക്കാ​യാ​ണ് ഡെ​ഫ് മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ദി​വ്യ​ബ​ലി​യ​ര്‍​പ്പ​ണം ന​ട​ത്തി​യ​ത്.

Tags : nattu vishesham special Holy Mass

Recent News

Corehub Up