x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആവേശംവിതറി മു​ത്തേ​രി​മ​ട​യി​ൽ പ​രി​ശീ​ല​ന​പ്പൂ​രം

വെബ് ഡെസ്ക്
Published: August 16, 2026 11:36 PM IST | Updated: August 16, 2026 11:36 PM IST

മു​​ത്തേ​​രി​മ​​ട പൂ​​രം കാ​​ണാ​​ൻ ന​​ട​​ൻ വി​​ജ​​യരാ​​ഘ​​വ​​നെ​​ത്തി​​യ​​പ്പോ​​ൾ.

കു​​മ​​ര​​കം: നെ​​ഹ്റു ട്രോ​​ഫി വ​​ള്ളം​​ക​​ളി​​ക്കു മു​​മ്പു​​ള്ള ഞാ​​യ​​റാ​​ഴ്ച മു​​ത്തേ​​രി​​മ​​ട നെ​​ട്ടാ​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന പ​​രി​​ശീ​​ല​​ന തു​​ഴ​​ച്ചി​​ൽ വ​​ള്ളം​​ക​​ളി പ്രേ​​മി​​ക​​ൾ​​ക്ക് പൂ​​ര​​മാ​​ണ്. ഇ​​ന്ന​​ലെ ഒ​​രു ചു​​ണ്ട​​ൻവ​​ള്ളം മാ​​ത്ര​​മേ മു​​ത്തേ​​രി​​മ​​ട​​യി​​ൽ പ​​രി​​ശീ​​ല​​ന​​ത്തി​​ന് എ​​ത്തി​​യു​​ള്ളൂ​വെ​​ങ്കി​​ലും ഇ​​രുക​​ര​​ക​​ളി​​ലും വ​​ള്ളം ക​​ളി ആ​​രാ​​ധ​​ക​​രു​​ടെ നീ​​ണ്ട​​നി​​ര​​യു​​ണ്ടാ​​യി​​രു​​ന്നു. സി​​നി​​മാ ന​​ട​​ൻ വി​​ജ​​യ​​രാ​​ഘ​​വ​​ൻ സ്പീ​​ഡ് ബോ​​ട്ടി​​ലെ​​ത്തി കു​​മ​​ര​​കം ടൗ​​ൺ ബോ​​ട്ട് ക്ല​​ബ് ശ്രീ​​വി​​നാ​​യ​​ക​​ൻ ചു​​ണ്ട​​നി​​ൽ ന​​ട​​ത്തു​​ന്ന പ​​രി​​ശീ​​ല​​നം ക​​ണ്ടു മ​​ട​​ങ്ങി. നാ​​ലു ചു​​ണ്ട​​ൻ വ​​ള്ള​​ങ്ങ​​ളും ഒ​​ട്ട​​ന​​വ​​ധി ചെ​​റു​​ ക​​ളി​​വ​​ള്ള​​ങ്ങ​​ളും മു​​ത്തേ​​രി​​മ​​ട പു​​ര​​ത്തി​​ൽ ആ​​ദ്യ​കാ​​ല​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ത്തി​​രു​​ന്നു.

കു​​മ​​ര​​ക​​ത്തു​​നി​​ന്ന് ഇ​​ത്ത​​വ​​ണ ര​​ണ്ട് ചു​​ണ്ട​​ൻ​​വ​​ള്ള​​ങ്ങ​​ളാ​​ണ് നെ​​ഹ്റു ട്രോ​​ഫി​​യി​​ൽ മ​​ത്സ​​രി​​ക്കു​​ന്ന​​ത്. കു​​മ​​ര​​കം ടൗ​​ൺ ബോ​​ട്ട് ക്ല​​ബ്‌ തു​​ഴ​​യു​​ന്ന പു​​ണ്യാ​​ള​​ൻ നി​​ര​​ണം ചു​​ണ്ട​​നും ഇ​​മ്മാ​​നു​​വേ​​ൽ ബോ​​ട്ട് ക്ല​​ബ്ബി​​ന്‍റെ ആ​​ർ​​പ്പൂ​​ക്ക​​ര ചു​​ണ്ട​​നും.

എ​​ന്നാ​​ൽ കെ​ടി​​ബി​​സി​​യു​​ടെ പു​​ണ്യാ​​ള​​ൻ നി​​ര​​ണം ചു​​ണ്ട​​ൻ ഉ​​ണ​​ക്കാ​​നാ​​യി ക​​ര​​യ്ക്കു ക​​യ​​റ്റി​വ​​ച്ചി​​രി​​ക്കു​​ന്ന​​തി​​നാ​​ൽ ശ്രീ ​​വി​​നാ​​യ​​ക​​ൻ ചു​​ണ്ട​​നി​​ലാ​​ണ് നി​​ല​​വി​​ൽ പ​​രി​​ശീ​​ല​​നത്തുഴ​​ച്ചി​​ൽ ന​​ട​​ത്തു​​ന്ന​​ത്. ക​​രു​​മാ​​ടി ജ​​ലോ​​ത്സ​​വ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​നും ട്രാ​​ക്ക് എ​​ൻ​​ട്രി​​ക്കു​​മാ​​യി കു​​മ​​ര​​കം ഇ​​മ്മാ​​നു​​വ​​ൽ ബോ​​ട്ട് ക്ല​​ബ് ആ​​ർ​​പ്പൂ​​ക്ക​​ര ചു​​ണ്ട​​നി​​ൽ ആ​​ല​​പ്പു​​ഴ​​യി​​ലേ​​ക്ക് പോ​​യ​​തി​​നാ​​ൽ മു​​ത്തേ​​രി​​മ​​ട പ​​രി​​ശീ​​ല​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നെ​​ത്തി​​യി​​ല്ല.

Tags : Nattuvishesham DistrictNews DeepikaNews Mutherimada.

Recent News

Corehub Up