x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ല​ങ്കാ​ര ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ യു​വാ​വി​നും ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച മാ​നേ​ജ​ർ​ക്കും പ​രി​ക്ക്


Published: February 8, 2026 04:14 AM IST | Updated: February 8, 2026 04:14 AM IST

മു​ണ്ട​ക്ക​യം: ടൗ​ണി​ലെ വ്യാ​പാ​രസ്ഥാ​പ​ന​ത്തി​ൽ അ​ല​ങ്കാ​ര ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച സ്ഥാ​പ​ന​ത്തി​ന്‍റെ മാ​നേ​ജ​ർ​ക്കും വീ​ഴ്ച​യി​ൽ പ​രി​ക്കേ​റ്റു. കോ​രു​ത്തോ​ട് മ​ടു​ക്ക പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അ​ജി​ത്തി (20)നാ​ണ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ കൂ​ട്ടി​ക്ക​ൽ ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ന്‍റെ ര​ണ്ടാം നി​ല​യു​ടെ മു​ൻ​ഭാ​ഗ​ത്ത് ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ സ​മീ​പ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന കെ​എ​സ്ഇ​ബി ഹൈ​ടെ​ൻ​ഷ​ൻ ലൈ​നി​ൽ അ​ജി​ത്ത് അ​ബദ്ധത്തിൽ സ്പ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു.

ഷോ​ക്കേ​റ്റ അ​ജി​ത്ത് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ​നി​ന്ന് താ​ഴേ​ക്ക് തെ​റി​ച്ചു​വീ​ണു. ശ​രീ​ര​ത്തി​ൽ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ യു​വാ​വി​നെ മു​ണ്ട​ക്ക​യം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

അ​ജി​ത്ത് മു​ക​ളി​ൽ​നി​ന്ന് താ​ഴേ​ക്ക് വീ​ഴു​ന്ന​തു​ ക​ണ്ട വ്യാ​പാ​രസ്ഥാ​പ​ന​ത്തി​ന്‍റെ മാ​നേ​ജ​ർ മു​ജീ​ബ് അ​ജി​ത്തി​നെ പി​ടി​ച്ച് ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇദ്ദേഹത്തിനും സാ​ര​മാ​യി പ​രി​ക്കേ​റ്റു. മു​ജീ​ബി​ന്‍റെ കാ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Tags : nattu vishesham young man eelectrocutd injured.

Recent News

Corehub Up