വിതുര: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൊളിക്കോട് തുരുത്തി പേഴുംമൂട് റസിയ മൻസിലിൽ സുലൈമാൻ–റജില ദമ്പതികളുടെ മകൻ എസ്.ഷുഹൈബ്(24) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി വീട്ടിലേക്കു വരവേ പൊന്മുടി സംസ്ഥാന ഹൈവേയിലെ തൊളിക്കോട് പുളിമൂട് ജംക്ഷനിൽ ആയിരുന്നു അപകടം.
വിതുരയിൽ നിന്നും തൊളിക്കോട് ഭാഗത്തേക്ക് വരവേ എതിരെ വന്ന ബൈക്ക് ഷുഹൈബ് ഓടിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു മരണം. പാലോട് കേന്ദ്രമായി പ്രവർത്തിക്കുന്ന വർക്ഷോപ്പിലെ ജീവനക്കാരനായ ഷുഹൈബ്. സഹോദരങ്ങള്‍: റസിയ, സുഹൈൽ.
Tags : young man accident has died.