x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൈ​ക്കി​ളി​ൽ​നി​ന്നു​വീ​ണ് ഇ​ത​ര​സം​സ്ഥാ​ന യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം


Published: May 1, 2026 06:24 AM IST | Updated: May 1, 2026 06:24 AM IST

അ​മ്പ​ല​പ്പു​ഴ: മാ​ന്നാ​റി​ൽ സൈ​ക്കി​ളി​ൽ​നി​ന്നു വീ​ണ് ഇ​ത​ര​സം​സ്ഥാ​ന യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. ബി​ഹാ​ർ സ്വ​ദേ​ശി ല​ഡു മി​യ​യു​ടെ ഭാ​ര്യ സൈ​റ ഹാ​ത്തൂ​നാ​ണ് (30) മ​രി​ച്ച​ത്. ജ​ല​വി​ത​ര​ണ ലോ​റി​യി​ലെ ഡ്രൈ​വ​റാ​ണ് ഭ​ർ​ത്താ​വ് ല​ഡു മി​യ.

കു​ടും​ബ​ത്തോ​ടൊ​പ്പം സൈ​ക്കി​ളി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. മ​ടി​യി​ലി​രു​ന്ന കു​ഞ്ഞ് മ​റി​ഞ്ഞ് വീ​ഴാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ കു​ഞ്ഞി​നെ പി​ടി​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി സൈ​ക്കി​ളി​ൽ​നി​ന്നു ത​ല​യടി​ച്ച് റോ​ഡി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. മാ​വേ​ലി​ക്ക​ര ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച യു​വ​തി​യെ പി​ന്നീ​ട് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്.

ആ​റു വ​ർ​ഷ​ത്തോ​ള​മാ​യി കു​ടും​ബം കേ​ര​ള​ത്തി​ലു​ണ്ട്. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് വി​മാ​ന​മാ​ർ​ഗം കൊ​ണ്ടു പോ​കാ​നു​ള്ള ചെ​ല​വ് വ​ഹി​ക്കു​മെ​ന്നു കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി അ​റി​യി​ച്ചു. എം​പി​യു​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പ്ര​തി​നി​ധി യു.​എം. ക​ബീ​റാ​ണ് വി​ഷ​യം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്. കു​ടും​ബ​ത്തി​നു​ള്ള എ​ല്ലാ സ​ഹാ​യ​വും ന​ൽ​കു​മെ​ന്ന് മോ​ർ​ച്ച​റി​യി​ൽ ല​ഡു മി​യ​യെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു. എ​ച്ച്. സ​ലാം എം​എ​ൽ​എ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags : nattu vishesham young woma bicycle and suffers a stroke.

Recent News

Corehub Up