പാലാ: ആം ആദ്മി പാര്‍ട്ടിയുടെ ജില്ലാ ജോയിന്റ് സെക്രട്ടറിയും യുവ അഭിഭാഷകനുമായ റോണി നെടുമ്പള്ളി പാലായില്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്.
രാമപുരം സ്വദേശിയായ ഇദ്ദേഹം പാലാ സെന്റ് തോമസ് കോളജില്‍നിന്ന് ബികോം, എംജി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍നിന്ന് എല്‍എല്‍ബി, ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് കൊമേഴ്സില്‍ ബിരുദാനന്തരബിരുദം എന്നിവ കരസ്ഥമാക്കി. ആം ആദ്മി പാര്‍ട്ടിയുടെ പാലാ നിയോജകമണ്ഡലം ട്രഷററായും ജില്ലാ യൂത്ത്-ലീഗല്‍ വിംഗുകളുടെ ട്രഷററായും പ്രവര്‍ത്തിച്ചു.
അഴിമതിയില്ലാതെ കേരളത്തിലെ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് ഡല്‍ഹി-പഞ്ചാബ് മോഡലില്‍ പരിഹാരമുണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്ന് റോണി നെടുമ്പള്ളി മാധ്യമങ്ങള്‍ക്ക് നല്കിയ പ്രതികരണത്തില്‍ പറഞ്ഞു.
Tags : nattu vishesham Aam Aadmi Party election fight in Pala