ഇരുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സുവർണ ജൂബിലി സമാപന സമ്മേളനം കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യുന്നു.
പുൽപ്പള്ളി: ഇരുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ സുവർണ ജൂബിലി സമാപിച്ചു. സമാപന സമ്മേളനം കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു.
ജൂബിലി ഭവനത്തിന്റെ വെഞ്ചിരിപ്പ് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ നിർവഹിച്ചു.
പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലൂപ്കുമാർ, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണൻ, ജില്ലാപഞ്ചായത്തംഗം അമൽ ജോയ്, ബ്ലേക്ക് പഞ്ചായത്തംഗം ശ്രീദേവി മുല്ലക്കൽ, പഞ്ചായത്തംഗം സുലേഖ ബഷീർ, ഫാ. സുനിൽ വട്ടുക്കുന്നേൽ, കെ.കെ. ഷിബുകുമാർ, അബ്ദുൾ ഗഫൂർ റഹ്മാനി, ടി.ടി. സതീശൻ, വികാരി ഫാ. റോയി വട്ടക്കാട്ട്, കണ്‍വീനർ വി.ഡി. ജോസ്, സിസ്റ്റർ ജെസി പോൾ എസ്കെഡി, ജിനീഷ് കുര്യൻ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews