അനുസ്മരണ സമ്മേളനം മാത്യു കുഴല്നാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
തിരുവല്ല: മൂവാറ്റുപുഴ രൂപതയുടെ ദ്വിതീയ മെത്രാപ്പോലീത്തയായിരുന്ന ഡോ. ഏബ്രഹാം മാര്‍ യൂലിയോസ് ആതുര ശുശ്രൂഷ, വിദ്യാഭ്യാസം, ആത്മീയ രംഗങ്ങളില്‍ ചെലുത്തിയ സ്വാധീനം വിലപ്പെട്ടതാണെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. തിരുവല്ല പൗരാവലി തിരുവല്ല പുഷ്പഗിരിയില്‍ സംഘടിപ്പിച്ച് നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാലഘട്ടത്തിന് അനുയോജ്യമായ രീതിയില്‍ മാറ്റങ്ങള്‍ സമൂഹത്തിന് വരുത്തിയ വ്യക്തിയാണ് യൂലിയോസ് മെത്രാപ്പോലീത്തയെന്ന് എംഎല്‍എ പറഞ്ഞു. കേരളത്തില്‍ ആതുര ശുശ്രൂഷ, മെഡിക്കല്‍ വിദ്യാഭ്യാസം മേഖലകളില്‍ ധീരമായ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ്. സാമൂഹ്യ രംഗത്ത് തിരുവല്ലയിലും മുവാറ്റുപുഴയിലും അദ്ദേഹം നിറസാന്നിധ്യമായിരുന്നുവെന്നും മാത്യു കുഴല്നാടന് അഭിപ്രായപ്പെട്ടു.
ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. വര്‍ഗീസ് മാമ്മന്‍ എംഎല്‍എ, ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എസ്. ലേഖ്, ഇമാം മുഹമ്മദ് നൗഫല്‍ ഹുസ്നി, രാജു ഏബ്രഹാം, പ്രതാപചന്ദ്രവര്‍മ്മ, ഈപ്പന് കുര്യന്, ഡോ ജോര്‍ജ് കാക്കനാട്ട്, റവ. വി. റ്റി. ജോണ്‍, ഷിബു പുതുക്കേരില്‍, ഷാജി മാത്യു കൂളിയാട്ട് എന്നിവര്‍ പ്രസംഗിച്ചു.