പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കോവളം സ് പായിലെ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ വരുംദിവസങ്ങളിൽ കൂടുതൽ പേർ അറസ്റ്റിലാകും.
പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചുകൊടുത്ത ഇടനിലക്കാരൻ വിഴിഞ്ഞം മുക്കോല സ്വദേശി കിരണിനെ ഇന്നലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും സുപ്രധാന വിവരങ്ങൾ പൊലിസിനു ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കൂടുതൽ പേർ പൊലിസിന്റെ നിരീക്ഷണത്തിലാണ്. കിരണിനെ കോടതി റിമാൻഡ് ചെയ്തു. കെഎസ്ഇബി കരാർ ജീവനക്കാരനാണ് കിരണ്‍. കോവളം സ്പാ നടത്തിപ്പിലെ പ്രധാനിയായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന്റെ കൂട്ടാളിയാണ് കിരണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ സ്പാകളിൽ 16കാരിയെ എത്തിച്ചതിൽ ഉൾപ്പെടെ ഇടനിലക്കാരനായി നിന്നതു കിരണായിരുന്നു. അനൂരൂപിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണു കിരണ്‍ ഉൾപ്പെടെയുള്ള കൂടുതൽ പേരുടെ വിവരങ്ങൾ പൊലിസിനു ലഭിച്ചത്. കിരണിന്റെ അറസ്റ്റോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഇതിൽ മൂന്നുപേർ സ്ത്രീകളാണ്. പെണ്‍കുട്ടിയുടെ ഇളയമ്മയാണ് പണത്തിനു വേണ്ടി പ്രായപൂർത്തിയായെന്നു വ്യാജ രേഖ ചമച്ചു പെണ്‍കുട്ടിയെ വിറ്റതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
തമിഴ്നാട്, ബെംഗളൂരു കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികൾ തമിഴ്നാട്ടിലേക്കും ബെംഗലൂരുവി ക്കും പെണ്‍കുട്ടിയെ എത്തിച്ചിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം അന്തർസംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചത്. തമിഴ്നാട് പൊലിസും ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags :