സുരക്ഷാസമിതി മീറ്റിംഗ് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്യുന്നു.
കൂരാച്ചുണ്ട്: തൂഫാൻ കേരള മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി കൂരാച്ചുണ്ട് ജനമൈത്രി പൊലിസിന്റെ നേതൃത്വത്തിൽ സുരക്ഷാ സമിതി മീറ്റിംഗ് ചേർന്നു.
കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. നാട്ടിൽ വർധിച്ചു വരുന്ന ലഹരി ഉപഭോഗവും വിപണനവും തൂഫാൻ കേരള മിഷന്റെ ഭാഗമായി നിയന്ത്രിക്കാൻ കഴിഞ്ഞുവെന്നും കൂടുതൽ ജനകീയ ഇടപെടലിലൂടെ കൂടുതൽ കാര്യക്ഷമമായി പൊലിസിനും എക്സൈസിനും പ്രവർത്തിക്കാൻ കഴിയുമെന്നും യോഗം അഭിപ്രായപ്പെട്ടു. ജുവനൈൽ ഡ്രൈവിംഗ് നിയന്ത്രിക്കാൻ രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും യോഗത്തിൽ നിർദ്ദേശമുയർന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ലഹരി മാഫിയ തമ്പടിക്കുന്നത് നിയന്ത്രിക്കാൻ പൊലിസ് നിരീക്ഷണം ഊർജിതമാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. എസ്ഐ വിനീത് കുമാർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം അരുൺ ജോസ്, തൂഫാൻ കേരള കോഴിക്കോട് റൂറൽ ഐഎംഎ നോഡൽ ഓഫീസർ ഡോ. ആഷ ജോസ്,പഞ്ചായത്തംഗങ്ങളായ പ്രബീഷ് തളിയോത്ത്, റസീന യൂസഫ്, എൻ.ജെ.ആൻസമ്മ, ബിന്ദു ആനിക്കാട്ട്, ജലീൽ കുന്നുംപുറത്ത്,കോട്ടൂർ പഞ്ചായത്തംഗങ്ങളായ പി.കെ. സിനി,രാഘവൻ കൊരോങ്ങിൽ, ടി.പി. ഉഷ , ബിജി സുനിൽ കുമാർ,വിവിധ സംഘടന പ്രതിനിധികളായ ഷാജു കാരക്കട, ഒ.കെ. അമ്മദ്, വി.എസ്. ഹമീദ്, സൂപ്പി തെരുവത്ത്, ജോസ് ചെറുവള്ളിൽ, ബിജു കക്കയം, സിറാജ് പാറച്ചാലിൽ, എഎസ്ഐ, ബൈജു, സിപിഒ സിറാജ് ,എഎസ്ഐ അബ്ദുൾ റസാഖ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags :