വെട്ടിച്ചിറ ടോള്‍ പ്ലാസയില്‍ തീപിടിച്ച് കാര്‍ പൂര്‍ണമായും കത്തിനശിച്ച നിലയില്‍.
വെട്ടിച്ചിറ: ടോള്‍ പ്ലാസയില്‍ തീപിടിച്ച് കാര്‍ പൂര്‍ണമായും കത്തിനശിച്ചു. കുന്നുംപുറം സ്വദേശികള്‍ സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്. കഴിഞ്ഞ ദിവസം 11-ഓടെയാണ് കാറിന് തീപിടിച്ചത്. വെട്ടിച്ചിറ ഭാഗത്തേക്ക് ടോള്‍ പ്ലാസ പിന്നിട്ട ശേഷം കാറില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ കാര്‍ റോഡരികിലേക്ക് മാറ്റിനിര്‍ത്തുകയായിരുന്നു. യാത്രക്കാരെല്ലാം ഇറങ്ങിയതിനുശേഷം തീ ആളി പടരുകയായിരുന്നു. തീയണക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആളപായമില്ല.
Tags :