x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് ന​വീ​ക​ര​ണ​ത്തി​നു പി​ന്നാ​ലെ ജ​ല​അ​ഥോ​റി​റ്റി പൈ​പ്പു​ക​ൾ ഇ​റ​ക്കി

വെബ് ഡെസ്ക്
Published: November 5, 2026 01:29 AM IST | Updated: November 5, 2026 01:29 AM IST

കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ താ​ഴാ​മ്പ​ല്‍ പ​ടി - പാ​ലാം​പ​റ​മ്പി​ല്‍ റോ​ഡ് ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ ജ​ല​വി​ഭ​വ​വ​കു​പ്പ് ഇ​റ​ക്കി​യി​ട്ടി​രി​ക്കു​ന്ന പൈ​പ്പു​ക​ൾ.

കോ​ഴ​ഞ്ചേ​രി: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ് ന​വീ​ക​ര​ണം ആ​രം​ഭി​ച്ച​തി​ന്‍റെ തൊ​ട്ടു​പി​ന്നാ​ലെ റോ​ഡ് മു​റി​ച്ചു പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​ന് ജ​ല​വി​ഭ​വ വ​കു​പ്പ്. കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 14-ാം വാ​ര്‍​ഡി​ല്‍ താ​ഴാ​മ്പ​ല്‍ പ​ടി - പാ​ലാം​പ​റ​മ്പി​ല്‍ റോ​ഡ് വ​ര്‍​ഷ​ങ്ങ​ളാ​യി ത​ക​ര്‍​ന്നു കി​ട​ക്കു​ക​യാ​യി​രു​ന്നു. കാ​ല്‍​ന​ട​യാ​ത്ര​പോ​ലും അ​സാ​ധ്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ഇ​ട​പെ​ട​ല്‍​മൂ​ലം 48 ല​ക്ഷം രൂ​പ അ​ട​ങ്ക​ല്‍ തു​ക അ​നു​വ​ദി​ച്ച് റോ​ഡി​ന്‍റെ റീ​ടാ​റിം​ഗ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​തി​ന്‍റെ തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് കോ​യി​പ്രം കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും പൈ​പ്പു​ക​ള്‍ ഇ​ട്ട​ത്. വ്യ​വ​ഹാ​ര​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന കോ​യി​പ്രം കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൂ​ർ​ത്തീ​ക​ര​ണ​വും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്.

ജ​ലം ശു​ദ്ധീ​ക​രി​ക്കാ​നു​ള്ള ഫ​ല​പ്ര​ദ​മാ​യ ഒ​രു സ്ഥ​ല​വും ഇ​തേ​വ​രെ​യും ക​ണ്ടെ​ത്തി​യി​ട്ടു​മി​ല്ല. ആ​റ​ന്മു​ള, തി​രു​വ​ല്ല, റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ ഭൂ​രി​പ​ക്ഷം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും കു​ടി​വെ​ള്ള പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് മു​ന്‍ മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി​ട്ടാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​ത്. അ​ന്നു​മു​ത​ല്‍ ഓ​രോരോ കാ​ര​ണ​ങ്ങ​ളാ​ല്‍ കേ​സു​ക​ളി​ല്‍ കു​ടു​ങ്ങിക്കിട​ക്കു​ക​യാ​ണ് പ​ദ്ധ​തി. ജ​ലം ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് പ​മ്പ​യു​ടെ തീ​ര​ത്തു​ള്ള പൂ​വ​ത്തൂ​രി​ലെ സ്ഥ​ലം ക​ണ്ടെ​ത്തി​യെ​ങ്കി​ലും നി​യ​മ​പ​ര​മാ​യ അം​ഗീ​കാ​രം ഇ​പ്പോ​ഴും ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത അ​വ​സ​ര​ത്തി​ലാ​ണ് പൈ​പ്പു​ക​ള്‍ കൊ​ണ്ടു​വ​ന്ന് ഗ്രാ​മീ​ണ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ല്‍ ഇ​റ​ക്കു​ക​യും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര പോ​ലും ത​ട​സ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലാണ് പൈ​പ്പു​ക​ള്‍ കൊ​ണ്ടു​വ​ന്ന് പാ​ര്‍​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്. ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ നി​ന്നാ​ണ് 15ല​ധി​കം ലോ​റി​ക​ളി​ല്‍ പൈ​പ്പു​ക​ള്‍ എ​ത്തു​ന്ന​ത്. പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ന്‍റെ റോ​ഡു​ക​ളി​ല്‍ ന​വീ​ക​ര​ണം ചെ​യ്യാ​ത്ത ഭാ​ഗ​ത്ത് പൈ​പ്പു​ക​ള്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ്ഥാ​പി​ക്കു​ക​യും റീ​ടാ​റിം​ഗ് ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​നം ന​ട​ക്കു​ന്ന ഭാ​ഗ​ത്ത് അ​വ​സാ​ന​ഘ​ട്ട​ത്തി​ലും പൈ​പ്പ് ലൈ​നു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​താ​ണ് ഏ​റെ അ​ഭി​കാ​മ്യ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. കു​ടി​വെ​ള്ള​വും റോ​ഡും തു​ല്യ പ്രാ​ധാ​ന്യ​മുള്ളതാ​യ​തി​നാ​ൽ ഇ​രു​വ​കു​പ്പു​ക​ളും ധാ​ര​ണ​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഷി​ബു കു​ന്ന​പ്പു​ഴ പ​റ​ഞ്ഞു.
പൊ​തു​മ​രാ​മ​ത്ത്, ജ​ല​വി​ഭ​വ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ സം​യു​ക്ത​മാ​യി യോ​ഗം ചേ​ര്‍​ന്ന് പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണു​മെ​ന്നും കോ​യി​പ്രം പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​ലാം വാ​ര്‍​ഡി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റു​മെ​ന്നും ജ​ല വി​ഭ​വ​വു​പ്പി​ന്‍റെ വെ​ണ്ണി​ക്കു​ളം ഓ​ഫീ​സി​ലെ എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ അ​റി​യി​ച്ചു.

Tags :

Recent News

Corehub Up