‘വിജയത്തേരിലേറിയവർ കുട്ടികളോടൊപ്പം’ പരിപാടിയുടെ ഉദ്ഘാടനം
തിരുവമ്പാടി: പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച് ജീവിതത്തിൽ വിജയം കൈവരിച്ച വ്യക്തികളെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി. സ്കൂളിൽ ‘വിജയത്തേരിലേറിയവർ കുട്ടികളോടൊപ്പം’ എന്ന പരിപാടിക്ക് തുടക്കമായി.വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിജയികളുമായി സംവദിക്കാനും അവരുടെ ജീവിതാനുഭവങ്ങൾ നേരിട്ട് മനസിലാക്കാനും വിദ്യാർഥികൾക്ക് അവസരമൊരുക്കുന്നതാണ് പരിപാടി. ഹവായ് ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി.മുഹമ്മദ് അലി പരിപാടി ഉദ്ഘാടനം ചെയ്തു.
പിടിഎ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സിയോൺ അൻവർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, ഷമീർ മുണ്ടുപാറ, അധ്യാപകരായ ബിജു മാത്യു, പ്രഭുൽ വർഗീസ്, സാന്ദ്ര സെബാസ്റ്റ്യൻ, വിദ്യാർഥി പ്രതിനിധി ഹന ഫാത്തിമ എന്നിവർ പ്രസംഗിച്ചു.
Tags :