x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ പൊ​ലി​സ് കാ​യി​ക​മേ​ള​യ്ക്കു കൊ​ടു​മ​ണ്ണി​ൽ തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: November 5, 2026 01:24 AM IST | Updated: November 5, 2026 01:24 AM IST

കൊ​ടു​മ​ൺ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ച്ച ജി​ല്ലാ പൊ​ലി​സ് കാ​യി​ക​മേ​ള​യ്ക്കു മു​ന്നോ​ടി​യാ​യി ന​ട​ന്ന മാ​ർ​ച്ച് പാ​സ്റ്റ്.

പ​ത്ത​നം​തി​ട്ട: ജി​ല്ലാ പൊ​ലി​സ് കാ​യി​ക​മേ​ള കൊ​ടു​മ​ൺ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ച്ചു. ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് പ​താ​ക ഉ​യ​ർ​ത്തി മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് കാ​യി​ക​താ​ര​ങ്ങ​ളു​ടെ മാ​ർ​ച്ച് പാ​സ്റ്റി​ൽ അ​ദ്ദേ​ഹം അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു. പ​ത്ത​നം​തി​ട്ട, അ​ടൂ​ർ, കോ​ന്നി, റാ​ന്നി, തി​രു​വ​ല്ല എ​ന്നീ സ​ബ് ഡി​വി​ഷ​നു​ക​ൾ​ക്കു പു​റ​മേ ഡി​എ​ച്ച്ക്യു, ഡി​പി​ഒ, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ട്ട് വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

200ല​ധി​കം പൊ​ലി​സ് അ​ത്‌​ല​റ്റു​ക​ൾ വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ളി​ൽ ആ​ദ്യ​ദി​നം മാ​റ്റു​ര​ച്ചു. ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ്, അ​ഡീ​ഷ​ണ​ൽ ജി​ല്ലാ പൊ​ലി​സ് സൂ​പ്ര​ണ്ട് ആ​ർ. ജ​യ​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ മ​റ്റ് ഡി​വൈ​എ​സ്പി​മാ​ർ, സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്‌​ട​ർ​മാ​ർ, സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ​മാ​ർ എ​ന്നി​വ​രും വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

ജി​ല്ലാ പൊ​ലി​സ് അ​ത്‌​ല​റ്റി​ക് മീ​റ്റി​ലും കാ​യി​ക​മേ​ള​യി​ലും ജി​ല്ലാ പോ​ലീ​സി​ലെ എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി നി​ർ​ദ്ദേ​ശം ന​ൽ​കി. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കാ​യി​ക​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര ഡ്യൂ​ട്ടി​ക​ളി​ൽ നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​ഴി​കെ മ​റ്റെ​ല്ലാ​വ​ർ​ക്കും മീ​റ്റി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നിർദേശം ന​ൽ​കി​യ​താ​യും എ​സ്പി അ​റി​യി​ച്ചു. മീ​റ്റ് ഇ​ന്ന് സ​മാ​പി​ക്കും.

Tags :

Recent News

Corehub Up