x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്പ​ല​മു​ക്കി​ൽ അ​പ​ക​ട​ം: നാ​ലു​പേ​ർ​ക്കു പ​രി​ക്കേറ്റു

വെബ് ഡെസ്ക്
Published: October 11, 2026 01:25 AM IST | Updated: October 11, 2026 01:25 AM IST

അ​മ്പ​ല​മു​ക്ക് ജം​ഗ്ഷ​നി​ൽ ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ കാർ.

പേ​രൂ​ർ​ക്ക​ട: ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നു വേ​ണ്ടി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ തി​രു​വ​ന​ന്ത​പു​രം എ​സ്‌​യു​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബാ​ക്കി ര​ണ്ടു​പേ​രെ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി വി​ട്ട​യ​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 5.50ന് ​അ​മ്പ​ല​മു​ക്ക് ജം​ഗ്ഷ​നു​സ​മീ​പം വി​ൻ​സ​ർ രാ​ജ​ധാ​നി​ക്കു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം.

ഈ​റോ​ഡ് സ്വ​ദേ​ശി​ക​ളാ​യ മ​ഹാ​ലിം​ഗം (57), ഉ​മാ​പ​തി (51), ശ​ങ്ക​ർ (38), ശി​വാ​നി (29) എ​ന്നി​വ​രാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ​റോ​ഡി​ൽ​നി​ന്ന് തി​രു​വ​ല്ലം പ​ര​ശു​രാ​മ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നു വേ​ണ്ടി​യാ​ണ് ഇ​വ​ർ തെ​ങ്കാ​ശി വ​ഴി എ​ത്തി​യ​ത്. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന ശ​ങ്ക​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. അ​മ്പ​ല​മു​ക്ക് ജം​ഗ്ഷ​നി​ലെ സി​ഗ്ന​ൽ പോ​യി​ന്‍റ് പി​ന്നി​ട്ട​പ്പോ​ൾ വാ​ഹ​നം ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​ഹാ​ലിം​ഗം, ഉ​മാ​പ​തി എ​ന്നി​വ​ർ​ക്കാ​ണ് ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പൊ​ട്ട​ലു​ണ്ടാ​യ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​ർ ഇ​പ്പോ​ഴും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ​മു​ൻ​ഭാ​ഗം ഏ​താ​ണ്ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് ഓ​ഫീ​സ​ർ സു​മേ​ഷും സം​ഘ​വും ചേ​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. പൊ​ലി​സെ​ത്തി കാ​ർ സം​ഭ​വം സ്ഥ​ല​ത്തു​നി​ന്ന് നീ​ക്കി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up