x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓട്ടോറിക്ഷ മറിഞ്ഞ് അപകടം

വെബ് ഡെസ്ക്
Published: August 16, 2026 11:48 PM IST | Updated: August 16, 2026 11:48 PM IST

അ​പ​ക​ട​ത്തി​ല്‍​പ്പെട്ട ഓ​ട്ടോ​റി​ക്ഷ.

ക​ടു​ത്തു​രു​ത്തി: നി​യ​ന്ത്ര​ണംവി​ട്ട ഓ​ട്ടോ​റി​ക്ഷ 50 അ​ടി താ​ഴ്ചയി​ലേ​ക്കു മ​റി​ഞ്ഞ് അ​പ​ക​ടം. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍ പ​രി​ക്കു​ക​ളോ​ടെ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെട്ടു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ ചി​റ​നി​ര​പ്പി​ലാ​ണ് അ​പ​ക​ടം. കൂ​വേ​ലി​പ്പ​ടി ജം​ഗ്ഷ​നി​ല്‍ ഓ​ടു​ന്ന പ്ര​ദേ​ശ​വാ​സി​യാ​യ പ​റ​യ്ക്ക​പ്പ​റ​മ്പി​ല്‍ ജോ​ര്‍​ജ് (50) ഓ​ടി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ചി​റ​നി​ര​പ്പ് സി​എ​സ്‌​ഐ പ​ള്ളി​യി​ല്‍ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യ​ശേ​ഷം മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ടം. കൈ​ക​ള്‍​ക്കും കാ​ലു​ക​ള്‍​ക്കും പ​രി​ക്കേ​റ്റ ജോ​ര്‍​ജി​നെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ല്‍ ഓ​ട്ടോ​റി​ക്ഷ ത​ക​ര്‍​ന്നു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up