x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ

വെബ്ഡെസ്ക്
Published: November 3, 2026 12:26 AM IST | Updated: November 3, 2026 12:26 AM IST

രാ​ജാ​ക്കാ​ട്: ഒ​രു​വ​ർ​ഷം മു​ന്പ് വ​യോ​ധി​ക​യെ കെ​ട്ടി​യി​ട്ട് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ഒ​ന്നാം പ്ര​തി അ​റ​സ്റ്റി​ൽ. വാ​ഴൂ​ർ ചാ​മം​പ​താ​ൽ കാ​രി​ത്ത​റ അ​ൽ​ത്താ​ഫി​നെ​യാ​ണ് (32) കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സംരാ​ജാ​ക്കാ​ട് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

2025 ഡി​സം​ബ​ർ 14ന് ​രാ​ജ​കു​മാ​രി ന​ടു​മ​റ്റം പാ​ല​ക്കു​ന്നേ​ൽ ടോ​മി​യു​ടെ മാ​താ​വ് മ​റി​യ​ക്കു​ട്ടി​യെ (80) ഊ​ണ് മേ​ശ​യു​ടെ കാ​ലി​ൽ തു​ണി ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​യി​ട്ട ശേ​ഷം ഒ​രു പ​വ​ൻ തൂ​ക്കം​വ​രു​ന്ന മൂ​ന്നു സ്വ​ർ​ണ മോ​തി​ര​ങ്ങ​ളും അ​ല​മാ​ര​യി​ലു​ണ്ടാ​യി​രു​ന്ന 3,000 രൂ​പ​യും മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് പ്ര​തി അ​റ​സ്റ്റി​ലാ​യ​ത്.

മ​റി​യ​ക്കു​ട്ടി​യു​ടെ മ​ക​ളു​ടെ മ​ക​ൻ പ​ന്നി​യാ​ർ​കു​ട്ടി സ്വ​ദേ​ശി സൈ​ബു ത​ങ്ക​ച്ച​ൻ(34), സു​ഹൃ​ത്ത് കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​നി അ​നി​ല(32), തി​രു​വ​ന​ന്ത​പു​രം അ​ഞ്ചു​മു​ക്ക് തെ​രു​വ​ത്ത് സോ​ണി​യ (സ​രോ​ജ-39) എ​ന്നി​വ​രും അ​ൽ​ത്താ​ഫി​നൊ​പ്പം ക​വ​ർ​ച്ചാ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

മോ​ഷ​ണ​ത്തി​നി​ടെ മ​റി​യ​ക്കു​ട്ടി കെ​ട്ട​ഴി​ച്ച് പു​റ​ത്തേ​ക്ക് ഓ​ടി​യ​തോ​ടെ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ര​ണ്ടാം പ്ര​തി​യാ​യ സോ​ണി​യ​യെ മ​ണ​ർ​കാ​ടു​ള്ള വാ​ട​ക വീ​ട്ടി​ൽ​നി​ന്നും മൂ​ന്നും നാ​ലും പ്ര​തി​ക​ളാ​യ സൈ​ബു, അ​നി​ല എ​ന്നി​വ​രെ പാ​ല​ക്കാ​ടു​നി​ന്നും രാ​ജാ​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഒ​ളി​വി​ൽ​പ്പോ​യ അ​ൽ​ത്താ​ഫി​നെ പി​ടി​കൂ​ടാ​ൻ​ക​ഴി​ഞ്ഞി​ല്ല. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ സോ​ണി​യ​യ്ക്കൊ​പ്പം കോ​യ​മ്പ​ത്തൂ​രി​ൽ താ​മ​സി​ച്ച് ഡ്രൈ​വ​ർ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു അ​ൽ​ത്താ​ഫ്.


ഇ​യാ​ൾ​ക്കെ​തി​രേ മ​ണി​മ​ല, പ​ള്ളി​ക്ക​ത്തോ​ട്, തൊ​ടു​പു​ഴ, പു​ത്ത​ൻ​കു​രി​ശ്, എ​രു​മേ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഏ​ഴ് ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags :

Recent News

Corehub Up