x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് മടക്കിമലയിൽ സ്ഥാപിക്കണമെന്ന്

വെബ് ഡെസ്ക്
Published: October 11, 2026 02:59 AM IST | Updated: October 11, 2026 02:59 AM IST

പ്രതീകാത്മക ചിത്രം

ക​ല്‍​പ്പ​റ്റ: ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് പാ​രി​സ​ണ്‍​സ് എ​സ്റ്റേ​റ്റ് മാ​നേ​ജ്‌​മെ​ന്റ് 25 ഏ​ക്ക​ര്‍ ഭൂ​മി സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​മെ​ന്ന മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ന്‍റെ പ്ര​സ്താ​വ​ന ജ​ന​ങ്ങ​ളെ പ​രി​ഹ​സി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന് മ​ട​ക്കി​മ​ല മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ക്ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഇ.​പി. ഫി​ലി​പ്പു​കു​ട്ടി, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ. ടി.​യു. ബാ​ബു, അ​ബ്ദു​ള്‍ ഖാ​ദ​ര്‍ മ​ട​ക്കി​മ​ല, ഖാ​ലി​ദ് ക​ല്‍​പ്പ​റ്റ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

പാ​രി​സ​ണ്‍​സ് എ​സ്റ്റേ​റ്റി​ന്‍റെ ഉ​ട​മാ​വ​കാ​ശ​ത്തി​ല്‍ മാ​നേ​ജ്‌​മെ​ന്‍റും സ​ര്‍​ക്കാ​രു​മാ​യി ത​ര്‍​ക്കം നി​ല​നി​ല്‍​ക്കു​ക​യാ​ണ്. എ​ന്നി​രി​ക്കേ എ​സ്റ്റേ​റ്റ് മാ​നേ​ജ്‌​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് ഭൂ​മി ന​ല്‍​കാ​ന്‍ സ​ന്ന​ദ്ധ​മാ​ണെ​ന്ന് മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ പ​റ​യു​ന്ന​തി​ല്‍ അ​നൗ​ചി​ത്യ​മു​ണ്ട്. സ​ര്‍​ക്കാ​ര്‍ വ​യ​നാ​ടി​ന് അ​നു​വ​ദി​ച്ച മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് ആ​വ​ശ്യ​മാ​യ ഭൂ​മി​ക്കാ​യി പാ​രി​സ​ണ്‍​സ് മാ​നേ​ജ്‌​മെ​ന്‍റു​മാ​യി ച​ര്‍​ച്ച​ന​ട​ത്താ​ന്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത് ആ​രെ​ന്ന് മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ വ്യ​ക്ത​മാ​ക്ക​ണം.

ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് മ​ട​ക്കി​മ​ല​യ്ക്ക് സ​മീ​പം ച​ന്ദ്ര​പ്ര​ഭ ട്ര​സ്റ്റി​ല്‍​നി​ന്നു മു​മ്പ് സ​ര്‍​ക്കാ​ര്‍ എ​റ്റെ​ടു​ത്ത 50ല്‍​പ​രം ഏ​ക്ക​ര്‍ ഭൂ​മി ഇ​പ്പോ​ഴും ല​ഭ്യ​മാ​ണ്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഭൂ​മി​യു​ടെ ഉ​ട​മാ​വ​കാ​ശം വ്യ​വ​ഹാ​ര​ത്തി​ലൂ​ടെ ട്ര​സ്റ്റ് തി​രി​കേ പി​ടി​ച്ചി​ട്ടു​ണ്ട്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​ദ്ധ​തി​ക്കെ​ങ്കി​ല്‍ ഭൂ​മി വീ​ണ്ടും വി​ട്ടു​കൊ​ടു​ക്കാ​മെ​ന്ന് ട്ര​സ്റ്റ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഈ ​ഭൂ​മി​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ള്‍ ഇ​ല്ലാ​ത്ത പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ പ​റ​ഞ്ഞാ​ണ് ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ത​ട​ഞ്ഞ​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം മാ​ന​ന്ത​വാ​ടി പ​രി​സ​ര​ത്ത് ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മ​ട​ക്കി​മ​ല​യി​ലെ ഭൂ​മി​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് നി​ര്‍​മാ​ണം ആ​രം​ഭി​ക്ക​ണം. പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് സ്ഥാ​പ​നം മ​ട​ക്കി​മ​ല​യി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്ക​ണം. മാ​ന​ന്ത​വാ​ടി​യി​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യും നി​ല​നി​ര്‍​ത്ത​ണ​മെ​ന്നും ആ​ക്ഷ​ന്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up