തിരുവനന്തപുരം: മോഹൻലാൽ ആദ്യമായി അഭിനയിച്ച "തിരനോട്ടം’ സിനിമയിലെ നായകൻ അഡ്വ. കെ.പി.ഗോപകുമാർ (73) അന്തരിച്ചു. പുന്നപുരം കൃഷ്ണൻകോവിൽ ജംഗ്ഷനിലെ വസതിയിലായിരുന്നു താമസം.
1978ൽ മോഹൻലാലും സുഹൃത്തുക്കളും ചേർന്ന് നിർമിച്ച ചിത്രത്തിൽ നായകസ്വഭാവമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചത് ഗോപകുമാറായിരുന്നു. ചിത്രം റിലീസ് ചെയ്തിട്ടില്ല. അശോക് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ഒരു ഹാസ്യ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
നാടകരംഗത്തെ പരിചയമാണ് ഗോപകുമാറിനെ സിനിമാ സംരംഭത്തിലേക്ക് എത്തിച്ചത്. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായിരുന്നു ഗോപകുമാർ വർഷങ്ങൾക്ക് മുൻപ് തദ്ദേശ തെരഞ്ഞെടുപ്പിൽ പാൽകുളങ്ങര വാർഡിൽ ആർ.എസ്.പി. സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. ഏതാനും സിനിമകളിൽ അഭിനയിച്ചുവെങ്കിലും ചലച്ചിത്ര ലോകത്ത് സജീവമായില്ല.
ഭാര്യ: ഗീത മേനോൻ. മകൾ : രേവതി.ജി. മേനോൻ. സഹോദരങ്ങൾ: പി. എസ്. ശുഭ.ജയശ്രീ, പരേതയായ പദ്മജ, മോഹൻകുമാർ, പ്രതാപ്. സംസ്കാരം ഇന്നലെ തൈക്കാട് ശാന്തികവാടത്തിൽ നടന്നു.
Tags : Adv. K.P. Gopakumar Mohanlal passes away first film