എലിക്കുളം പഞ്ചായത്ത് കൃഷിയിട ടൂറിസം ശില്പശാല പ്രസിഡന്റ് യമുനാ പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.
എലിക്കുളം: പഞ്ചായത്ത് കൃഷിയിട ടൂറിസം ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അധ്യക്ഷത വഹിച്ചു.
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ആതിര സണ്ണി, പ്രോജക്ട് എൻജിനിയർ കെ.എസ്. സിനിമോൾ എന്നിവർ പദ്ധതികളെക്കുറിച്ചു വിശദീകരിച്ചു.
പഞ്ചായത്ത് മെംബർമാരായ ആൻസി ജയിംസ്, ജോഷി കെ. ആന്റണി കുഴിക്കാട്ട്താഴെ, സൂര്യാമോൾ, വി.കെ. അബ്ദുൾ കരീം, മറിയാമ്മ തച്ചിലേടത്ത്, ജിമ്മി ജോസ്, ജിഷ്ണു എസ്. നായർ, സുജാത ദേവി, മറിയാമ്മ തച്ചിലാടിയിൽ, ഫാം ടൂറിസം ക്ലബ്ബ് കോ-ഓർഡിനേറ്റർ എ.ജെ. അലക്സ് റോയ്, പ്രസിഡന്റ് മാത്യു കോക്കാട്ട് തോമസ്, സെക്രട്ടറി ജോസ് പി. കുര്യൻ പഴേപറമ്പിൽ, എൻജിനിയർ ജോസുകുട്ടി ജോസഫ്, ബേബി നരിതൂക്കിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews