ചിറ്റയം ഗോപകുമാർ
അടൂർ: കർഷകത്തൊഴിലാളി പെൻഷൻ വാണിജ്യബാങ്കുകളിലൂടെ നല്കാനുള്ള യുഡിഎഫ് ഗവൺമെന്റിന്റെ നടപടി പിൻവലിച്ച് സഹകരണബാങ്കുകൾ മുഖേന തന്നെ നൽകണമെന്ന് ഭാരതീയ വേദ് മസ്ദൂർ യൂണിയൻ സംസ്ഥാന പ്രസിഡന്റ് ചിറ്റയം ഗോപകുമാർ. ബികെഎംയു സംസ്ഥാനവ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ ആർഡിഒയിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
സി. അച്യുതമേനോൻ മുഖ്യമന്ത്രി ആയപ്പോൾ നടപ്പാക്കിയ കർഷകത്തൊഴിലാളി നിയമത്തിന് അനുരോധമായി 1980 ലെ എൽഡിഎഫ് ഗവൺമെന്റാണ് കേരളത്തിൽ പെൻഷൻ പദ്ധതി നടപ്പാക്കിയത്. പിന്നീടു വന്ന എൽഡിഎഫ് ഗവൺമെന്റാണ് പെൻഷൻ 2000 രൂപയായി വർധിപ്പിച്ചത്. അത് ഇല്ലാതാക്കാനുള്ള യുഡിഎഫ് ഗവൺമെന്റിന്റെ തീരുമാനത്തിനെതിരേ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് ചിറ്റയം മുന്നറിയിപ്പ് നൽകി.
ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. ഷാജി അധ്യക്ഷത വഹിച്ചു. ബികെഎംയു ജില്ലാ സെക്രട്ടറി കെ.ജി. രതീഷ് കുമാർ, ഡി. സജി, എ.പി. ജയൻ, രാജി പി. രാജപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Agricultur