കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മഞ്ചേരി മേഖലാ കണ്വന്ഷന്
മഞ്ചേരി: വീടുകളിലെ ജൈവ മാലിന്യങ്ങള്‍ വളമാക്കി മാറ്റിയും മഴവെള്ളം ശുദ്ധീകരിച്ച് കിണറുകളിലേക്ക് എത്തിച്ചും ഹരിത ഭവനങ്ങളുടെ എണ്ണം കൂട്ടുമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മഞ്ചേരി മേഖലാ കണ്വന്ഷന്.
കേന്ദ്ര നിര്‍വാഹക സമിതി അംഗം വി. വിനോദ് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ അടുത്തവര്‍ഷം വരുന്ന പരിഷത്ത് സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് മേഖലയില്‍ നിരവധി ജനസംവാദ, ശാസ്ത്ര സംവാദ സദസുകള്‍ സംഘടിപ്പിക്കും.
പരിഷത്ത് മേഖല പ്രസിഡന്റ് കെ.എം. വത്സലകുമാരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉണ്ണികൃഷ്ണന് മംഗലശേരി, കെ.കെ. ജനാര്ദ്ദനന്, പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം കെ.കെ. പുരുഷോത്തമന്, മഞ്ചേരി യൂണിറ്റ് സെക്രട്ടറി കൃഷ്ണന് സായൂജ്യം, കെ.സി. ചന്ദ്രന്, പി. നാരായണന്, പി. ഗോപിനാഥന്, പൂക്കോട്ടൂര്‍ യൂണിറ്റ് സെക്രട്ടറി സുരേഷ് ബാബു അപ്പട, എം.പി. അജിത്, എ.കെ. പ്രസീത, കെ. ബിന്ദു, സുന്ദരന്‍ ചെമ്പ്ര, കെ.പി. ഫൗസിയ, എം.കെ. ചന്ദ്രന്, ട്രഷറര്‍ പി. സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews