x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഖി​ല കേ​ര​ള ക്വി​സ് മ​ത്സ​രം


Published: November 3, 2025 11:44 PM IST | Updated: November 3, 2025 11:44 PM IST

ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല മു​ട്ടം സി​എ​ല്‍​സിയുടെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ ഹൈ​സ്കൂ​ള്‍, പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​ട​ത്തു​ന്ന 32-ാമ​ത് അ​ഖി​ല കേ​ര​ള ക്വി​സ് മ​ത്സ​രം ഏ​ഴി​നു പാ​സ്റ്റ​റ​ല്‍ സെ​ന്‍ററി​ല്‍ ന​ട​ക്കും. ഒ​രു സ്‌​കൂ​ളി​ല്‍നി​ന്നും ര​ണ്ടു​പേ​ര​ട​ങ്ങു​ന്ന ര​ണ്ടു ടീ​മു​ക​ള്‍​ക്കാ​ണ് പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം. മ​ത്സ​ര​ദി​ന​ത്തി​ല്‍ ത​ത്സ​മ​യ ര​ജി​സ്‌​ട്രേ​ഷ​നും അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ഷി​ വേ​ഴ​പ്പ​റ​മ്പി​ല്‍, സി​എ​ല്‍​സി പ്ര​മോ​ട്ട​ര്‍ ഫാ. ​സ​ച്ചി​ന്‍ മാ​മ്പു​ഴ​യ്ക്ക​ല്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ മി​ല​ന്‍ തോ​മ​സ്, പ്ര​സി​ഡ​ന്‍റ് ജോ​ബി​ന്‍ ജോ​സ​ഫ്, സെ​ക്ര​ട്ട​റി ജീ​വ​ന്‍ തോ​മ​സ്, ആ​ന്‍റണി വ​ലി​യ​വീ​ട്ടി​ല്‍, ഡോ. ​ബി​ജു സ്‌​ക​റി​യ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

15001,10001, 7501 എ​ന്നീ​ക്ര​മ​ത്തി​ലാ​ണ് ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍. 60 ടീ​മു​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഏ​ഴി​നു രാ​വി​ലെ ഒ​മ്പ​തി​നു ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അഥോ​റി​ട്ടി സെ​ക്ര​ട്ട​റി സീ​നി​യ​ര്‍ ഡി​വി​ഷ​ന്‍ സി​വി​ല്‍ ജ​ഡ്ജ് പ്ര​മോ​ദ് മു​ര​ളി മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ. ​ജോ​ഷി വേ​ഴ​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​നാ​കും. വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ സ​മ്മാ​ന​ദാ​നം ന​ട​ത്തും.

Tags : Quiz Competition nattuvisesham local news

Recent News

Corehub Up