കരിപ്പോട്ട് സുനില്‍ അലക്സിന്റെ കൃഷിസ്ഥലം ഗ്രാമപഞ്ചായത്ത് അംഗങ്ങളും കൃഷി ഉദ്യോഗസ്ഥരും സന്ദര്‍ശിക്കുന്നു.
ശാസ്താംകോട്ട : കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും മൈനാഗപ്പള്ളിയില്‍ വ്യാപക കൃഷിനാശം. കടപ്പ 17-ാം വാര്‍ഡില്‍ കരിപ്പോട്ട് സുനില്‍ അലക്സിന്റെ 800 മൂട് വാഴകള്‍ നശിച്ചു. ഇതിന് പുറമേ പഞ്ചായത്തിലെ മിക്ക വാര്‍ഡുകളിലെയും കര്‍ഷകരുടെ വാഴ, മരച്ചീനി, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങിയവയും നശിച്ചിട്ടുണ്ട്.
12, 13 വാര്‍ഡുകളിലായി വ്യാപിച്ചുകിടക്കുന്ന വെട്ടിക്കാട്ട് പാടശേഖരത്തിലെ 20 ഹെക്ടര്‍ സ്ഥലത്തെ നെല്‍ക്കൃഷിയും പൂര്‍ണമായും നശിച്ചു.
Tags : Crop Damage Nattuvishesham DistrictNews DeepikaNews