ചങ്ങനാശേരി എസ്ബി കോളജ് കല്ലറയ്ക്കല്‍ ഹാളില്‍ 1970-73 ഇക്കണോമിക്സ് ബാച്ച് സഹപാഠികള്‍ ഒത്തുചേര്‍ന്നപ്പോള്‍.
ചങ്ങനാശേരി: എസ്ബി കോളജിലെ കല്ലറയ്ക്കല്‍ ഹാള്‍ ഇന്നലെ ഗതകാല സ്മരണകളുടെ സംഗമ വേദിയായി. 1970-73 ബാച്ച് ഇക്കണോമിക്സ് ബിരുദ വിദ്യാര്‍ഥികളാണ് അരനൂറ്റാണ്ടു മുമ്പുള്ള സ്മരണകള്‍ പങ്കിടാന്‍ ഒത്തുചേര്‍ന്നത്. യുഎസിലും ഒമാനിലും നിന്നുള്ള പ്രവാസികളും കൂട്ടത്തില്‍ ചേര്‍ന്നു. അനുഭവങ്ങള്‍ പങ്കിട്ടതിനൊപ്പം ചിലര്‍ ഇഷ്ടഗാനങ്ങളുമാലപിച്ചു.
അന്നത്തെ അധ്യാപകരായിരുന്ന ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പൗവത്തില്‍, പ്രഫ. ഉലഹന്നാന് മാപ്പിള, പ്രഫ.സി ഇസഡ്. സ്കറിയ, പ്രഫ.എ.ഇ. അഗസ്റ്റിന്, പ്രഫ. തോമസ് കണയംപ്ലാവന്‍, പ്രഫ. റ്റി.പി. മാധവന് പിള്ള, പ്രഫ.ഡി. വര്‍ഗീസ്, പ്രഫ.കെ.കെ. ഫ്രാന്‍സിസ്, പ്രഫ.കെ.ജെ. ഫ്രാന്‍സിസ് എന്നിവരെ അനുസ്മരിച്ചു.
ജോസ് പി. തോമസ്, എത്സമ്മ തോമസ്, ലളിതമ്മ ശിവദാസ് എന്നിവർ ഗാനങ്ങള്‍ ആലപിച്ചു.
സീനിയര്‍ അംഗം ജോസ് പി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. സീനിയര്‍ ജേര്‍ണലിസ്റ്റ് ജസ്റ്റിന് ബ്രൂസ്, കോ-ഓര്‍ഡിനേറ്റര്‍ ടി.ഡി. ശിവദാസ്, കണ്‍വീനര്‍ സേവ്യര്‍ ലോബോ, മാത്യു വര്‍ഗീസ്, അബ്ദുള്‍ അസീസ്, സാം ജോര്‍ജ്, തോമസ് തോമസ്, അബ്ദുള്‍ റഹീം, തോമസ് ജോസഫ്, എ.ജെ. പാപ്പച്ചന്, നാരായണന് നമ്പൂതിരി, എന്നിവര്‍ പ്രസംഗിച്ചു. എല്ലാവര്‍ഷവും കൂടിച്ചേരല്‍ നടത്തുവാൻ യോഗം തീരുമാനിച്ചു. മണ്മറഞ്ഞ സഹപാഠികള്‍ക്ക് യോഗം സ്മരണാഞ്ജലി അര്‍പ്പിച്ചു.
Tags :