x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ട്ടു​ പാ​ടി​യ​തി​ന്‍റെ പേ​രി​ലു​ണ്ടാ​യ ത​ർ​ക്കം യു​വാ​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ചു


Published: July 7, 2026 01:42 AM IST | Updated: July 7, 2026 01:42 AM IST

 ‌വൈക്കം: ​പാ​ട്ടു​പാ​ടി​യ​തി​ന്‍റെ പേ​രി​ലു​ണ്ടാ​യ ത​ർ​ക്കം ര​മ്യ​മാ​യി പ​റ​ഞ്ഞു തീ​ർ​ക്കാ​ൻ എ​ത്തി​യ യു​വാ​വി​നെ ക​മ്പി​വ​ടി​ക്ക് അ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്പി​ച്ച സം​ഭ​വ​ത്തി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ചെ​മ്പ് മു​റി​ഞ്ഞ​പു​ഴ കൂ​മ്പേ​ൽ​പ​റാ​യി​പ​റ​മ്പി​ൽ പി.​എം. ബി​നീ​ഷാ(47)ണ് ​മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മെ​യ് 18ന് ​രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

കൂ​മ്പേ​ൽ ഭാ​ഗ​ത്ത് യു​വാ​ക്ക​ൾ സം​ഘം ചേ​ർ​ന്ന് പാ​ട്ട് പാ​ടി​യ​തി​നെ ചൊ​ല്ലി സ​മീ​പ​വാ​സി​യാ​യ ബി​ജു​വും സ​ഹോ​ദ​രി ബി​ന്ദു​വും യു​വാ​ക്ക​ളു​മാ​യി ക​ല​ഹി​ച്ചു. ആ ​സ​മ​യം അ​തു​വ​ഴി എ​ത്തി​യ ബി​നീ​ഷ് പാ​ട്ട് പാ​ടി​യ​തി​ന്‍റെ പേ​രി​ൽ വ​ഴ​ക്കു​ണ്ടാ​ക്കേ​ണ്ടെ​ന്ന് പ​റ​ഞ്ഞ് സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കാ​ൻ നോ​ക്കി​യ​തി​ൽ പ്ര​കോ​പി​ത​രാ​യി ബി​ജു​വും സ​ഹോ​ദ​രി ബി​ന്ദു​വും ബി​നീ​ഷി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നുവെന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​മ്പി​വ​ടി കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ൽ​സ​യി​ലി​രു​ന്ന ബി​നീ​ഷ് ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. ഭാ​ര്യ: ക​വി​ത. മ​ക്ക​ൾ: ല​ച്ചു , ഭ​ഗ​ത്.

പ്ര​തി​ക​ളാ​യ ബി​ജു​വി​നേ​യും ബി​ന്ദു​വി​നേ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. ബി​ജു ഇ​തി​ന് മു​മ്പും അ​ടി​പ​ടി​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​ട്ടു​ണ്ട്. വൈ​ക്കം പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു.

Tags : nattu vishesham argument over a song ended in the murder

Recent News

Corehub Up