x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ന​പ്ര​മ്പാ​ല്‍ ജ​ലോ​ത്സ​വം: പ​മ്പാ ശു​ചീ​ക​ര​ണം നടത്തി

വെബ് ഡെസ്ക്
Published: September 2, 2026 10:34 PM IST | Updated: September 2, 2026 10:34 PM IST

ആ​ന​പ്ര​മ്പാ​ല്‍ ക്ഷേ​ത്ര​ക​ട​വി​ല്‍ പ​മ്പാ മെ​ഗാ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ന​ദി​യി​ല്‍ ദീ​പം തെ​ളി​ച്ച് ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു വ​ലി​യ​വീ​ട​ന്‍ നി​ര്‍​വ​ഹി​ക്കു​ന്നു

എ​ട​ത്വ: കു​ട്ട​നാ​ട് സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന ഏ​ഴാ​മ​ത് ശ്രീ​നാ​രാ​യ​ണ എ​വ​റോ​ളിം​ഗ് ട്രോ​ഫി​ക്കാ​യു​ള്ള ആ​ന​പ്ര​മ്പാ​ല്‍ ജ​ലോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യി പ​മ്പാ​ന​ദി ശു​ചീ​ക​ര​ണം ന​ട​ത്തി. വി​ളം​ബ​ര ട്രോ​ഫി ഘോ​ഷ​യാ​ത്ര ഇ​ന്ന് ന​ട​ക്കും. ആ​ന​പ്ര​മ്പാ​ല്‍ ക്ഷേ​ത്ര​ക​ട​വി​ല്‍ ന​ട​ന്ന പ​വി​ത്രം പ​മ്പാ മെ​ഗാ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം പ​മ്പാ ന​ദി​യി​ല്‍ ദീ​പം തെ​ളി​ച്ച് ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു വ​ലി​യ​വീ​ട​ന്‍ നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ആ​ര്‍. സി​ന്ധു, വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​രാ​യ റെ​റ്റി ചെ​റി​യാ​ന്‍, ബി​നു സു​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​ടു​ത്ത വ​ര്‍​ഷം മു​ത​ല്‍ പ്ര​ത്യേ​ക പ്രോ​ജ​ക്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നെട്ടാ​യ​ത്തി​ന്‍റെ ഇ​രു ക​ര​ക​ളും വൃ​ത്തി​യാ​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ബാ​ബു വ​ലി​യ​വീ​ട​ന്‍ പ​റ​ഞ്ഞു. ജ​ലോ​ത്സ​വ സ​മി​തി വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ ബി​ജു പ​റ​മ്പു​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​യ അ​രു​ൺ, മ​നോ​ഹ​ര​ന്‍ വെ​റ്റി​ല​ക​ണ്ടം, കെ.​സി. വി​ജ​യ​കു​മാ​ർ, മാ​ത്യു കൊ​ച്ചു​വീ​ട്, കെ.​വി. മോ​ഹ​ന​ൻ, സി.​കെ. പ്ര​സ​ന്ന​ന്‍, ഷാ​ജ​ന്‍ മെ​തി​ക്ക​ളം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ശു​ചീ​ക​ര​ണ​ത്തി​ന് ജ​ലോ​ത്സ​വ സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഷാ​ജി ക​റു​ക​ത്ര, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ അ​രു​ണ്‍ പു​ന്ന​ശേ​രി, വൈ​സ് ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ പീ​യൂ​ഷ് പ്ര​സ​ന്ന​ൻ, സു​കു പാ​ക്ക​ളി​ല്‍, വി​ത്സ​ന്‍ പൊ​യ്യാ​ലു​മാ​ലി, മ​നോ​ജ് തു​ണ്ടി​യി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കൊ​ച്ചു മ്മ​ന​ത്തെ ആ​ന​പ്ര​മ്പാ​ല്‍ ജ​ലോ​ത്സ​വ സം​ഘ​ട​ക സ​മി​തി ഓ​ഫീ​സി​ന് സ​മീ​പ​ത്ത്നി​ന്ന് ആ​രം​ഭി​ക്കു​ന്ന വി​ളം​ബ​ര ട്രോ​ഫി ഘോ​ഷ​യാ​ത്ര എ​ട​ത്വ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ രാ​ജേ​ഷ് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. ആ​ന​പ്ര​മ്പാ​ല്‍ ജ​ലോ​ത്സ​വ സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഷാ​ജി ക​റു​ക​ത്ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ഷ​മ സു​ധാ​ക​ര​ന്‍, ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ആ​ര്‍. സി​ന്ധു, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ജി​ത് പി​ഷാ​ര​ത്, റെ​റ്റി ചെ​റി​യാ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ജ​മ്മ സ​ന്തോ​ഷ്, തോ​മ​സു​കു​ട്ടി ചാ​ലു​ങ്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ആ​ന​പ്ര​മ്പാ​ല്‍ ജ​ലോ​ത്സ​വം അ​ഞ്ചി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ആ​ന​പ്ര​മ്പാ​ല്‍ നെ​ട്ട​യ​ത്തി​ല്‍ ന​ട​ക്കും.
വെ​പ്പ്, ഓ​ടി, ചു​രു​ള​ൻ, ഫൈ​ബ​ര്‍ ചു​ണ്ട​ന്‍, നെ​ഹ്‌​റു ട്രോ​ഫി​യി​ല്‍ വി​ജ​യി​ച്ച വ​നി​ത​ക​ളു​ടെ വ​ള്ള​ങ്ങ​ള്‍ എ​ന്നി​വ ജ​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

ഇ​ട​വേ​ള​ക​ളി​ല്‍ വാ​ട്ട​ര്‍ സ്‌​കൂ​ട്ട​ര്‍ പ്ര​ക​ട​ന​വും സ്‌​കൈ ഡൈ​വിം​ഗും ന​ട​ക്കും. പൊ​തു​സ​മ്മേ​ള​ന ഉ​ദ്ഘാ​ട​നം എ​ക്‌​സൈ​സ്-​സ​ഹ​ക​ര​ണ മ​ന്ത്രി എം. ​ലി​ജു​വും ടൂ​റി​സം മ​ന്ത്രി പി.​സി. വി​ഷ്ണു​ന​ഥും നി​ര്‍​വ​ഹി​ക്കും.

ജലോ​ത്സ​വ സു​വ​നീ​ര്‍ പ്ര​കാ​ശ​നം കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി​യും ഫ്‌​ളാ​ഗ് ഓ​ഫ് റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ യും ​നി​ര്‍​വ​ഹി​ക്കും. 12 ല്‍ ​പ​രം വ​ള്ള​ങ്ങ​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​യ​താ​യും ക്യാ​പ്റ്റ​ന്‍​സ് ക്ലി​നി​ക് നാ​ളെ രാ​വി​ലെ 11 ന് ​ജ​ലോ​ത്സ​വ സ​മി​തി ഓ​ഫീ​സി​ല്‍ ന​ട​ക്കു​മെ​ന്നും ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ അ​രു​ണ്‍ പു​ന്ന​ശേ​രി അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews

Recent News

Corehub Up