x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ങാ​ടി​പ്പു​റം എ​ഫ്സി​ഐ റോ​ഡ് ന​വീ​ക​രി​ക്കു​ന്നു

വെബ് ഡെസ്ക്
Published: October 12, 2026 02:14 AM IST | Updated: October 12, 2026 02:14 AM IST

ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന അ​ങ്ങാ​ടി​പ്പു​റം എ​ഫ്സി​ഐ റോ​ഡ്.

അ​ങ്ങാ​ടി​പ്പു​റം : പെ​രി​ന്ത​ൽ​മ​ണ്ണ ഭാ​ഗ​ത്ത് നി​ന്ന് റെ​യി​ൽ​വേ യാ​ത്രി​ക​ർ​ക്ക് അ​ങ്ങാ​ടി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​വു​ന്ന പ്ര​ധാ​ന​പാ​ത​യാ​യ എ​ഫ്സി​ഐ റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി.

ക​ഴി​ഞ്ഞ നാ​ല് പ​തി​റ്റാ​ണ്ടോ​ള​മാ​യി പ്ര​വൃ​ത്തി ന​ട​ത്താ​തെ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു​കി​ട​ന്നി​രു​ന്ന റോ​ഡാ​ണി​ത്. വ​ർ​ഷ​ങ്ങ​ളാ​യി കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് പോ​ലും സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ലാ യി​രു​ന്നു ഈ ​പാ​ത. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി വീ​തി കൂ​ട്ടു​ന്ന​ത​ട​ക്ക​മു​ള്ള പ്രാ​രം​ഭ പ്ര​വൃ​ത്തി​ക​ളാ​ണ് ഇ​പ്പോ​ൾ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്.

പെ​രി​ന്ത​ൽ​മ​ണ്ണ ഭാ​ഗ​ത്തു​നി​ന്ന് നി​ത്യേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് ഈ ​വ​ഴി​യി​ലൂ​ടെ സ്റ്റേ​ഷ​നി​ലേ​ക്ക് പോ​യി​ക്കൊ​ണ്ടി​രു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വെ​ളി​ച്ച​മി​ല്ലാ​ത്ത​തും റോ​ഡ​രി​കി​ലെ ച​ര​ക്കു​ലോ​റി​ക​ളു​ടെ പാ​ർ​ക്കിം​ഗും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി​രു​ന്നു.
നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും റെ​യി​ൽ​വേ യാ​ത്ര​ക്കാ​രു​ടെ​യും ആ​വ​ശ്യം.

Tags : renovated NattuVishasham DistrictNews

Recent News

Corehub Up