കൂത്താട്ടുകുളം: പണാധിപത്യത്തിന്റെ മുകളിൽ ജനാധിപത്യത്തിന്റെ വിജയമാണ് പിറവത്തുണ്ടായതെന്ന് അനൂപ് ജേക്കബ്. ജനത്തിന് ഇടതു സർക്കാരിനെ മടുത്തു എന്നുള്ളതിന് തെളിവാണ് ഈ വിജയം എന്നും, സർക്കാരിന്റെ കെടുകാര്യസ്ഥിതിക്കും അഴിമതിക്കുമുള്ള മറുപടിയാണ് തെരഞ്ഞെടുപ്പിലൂടെ കാണാൻ സാധിച്ചതെന്നും അനൂപ് ജേക്കബ് പറഞ്ഞു.
കോൺഗ്രസ് ഭവന് സമീപം നടന്ന സ്വീകരണത്തിനു ശേഷം സ്ഥാനാർഥി തുറന്ന വാഹനത്തിൽ നഗരം ചുറ്റി വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തി. ശേഷം കോൺഗ്രസ് കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ ആഹ്ലാദപ്രകടനം നടന്നു. നഗരസഭ ചെയർപേഴ്സൺ റെജി ജോൺ, വൈസ് ചെയർപേഴ്സൺ ലിസി ജോസ്, മണ്ഡലം പ്രസിഡന്റ് സിബി കൊട്ടാരം, നഗരസഭ കൗൺസിലർമാർ, ഇതര പാർട്ടി നേതാക്കൾ എന്നിവർ പ്രകടനത്തിൽ പങ്കെടുത്തു.
Tags : Anoop Jacob says democracy prevail over capitalism