ആലുവ ജ്യോതിനിവാസ് പബ്ലിക് സ്കൂളിൽ ലഹരിവിരുദ്ധ മാരത്തണും റാലിയും ഡിവൈഎസ്പി ബൈജു പൗലോസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.
ആലുവ: സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിക്ക് പിന്തുണയുമായി ആലുവ ജ്യോതിനിവാസ് പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ മാരത്തണും റാലിയും സംഘടിപ്പിച്ചു. സ്കൂളിലെ അധ്യാപകരും ആയിരത്തോളം വിദ്യാർഥികളും മാരത്തണിലും റാലിയിലും പങ്കെടുത്തു.
വല്യപ്പൻപടിയിൽ ആലുവ ഡിവൈഎസ്പി ബൈജു പൗലോസ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. കരുമാലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.എ. മുജീബ്, പന്ത്രണ്ടാം വാർഡ് മെമ്പർ മുഹമ്മദ് അഷ്റഫ്, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഉദയ എന്നിവർ നേതൃത്വം നൽകി.
റാലി ആലുവ യു.സി. കോളജ് കാമ്പസിലെത്തിയപ്പോൾ പ്രിൻസിപ്പൽ ഡോ. മിനി ആലിസ് സന്ദേശം നൽകി. ലഹരിവിരുദ്ധ സന്ദേശവുമായി ഫ്ലാഷ് മോബും തെരുവുനാടകവും അവതരിപ്പിച്ചു. സമാപനച്ചടങ്ങിൽ വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
Tags : Nattuvishesham District News Anti-drug marathon and rally