ശ്രീകണ്ഠപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ശ്രീകണ്ഠപുരത്ത് ലഹരി വിരുദ്ധസന്ദേശ റാലി നടത്തി. ശ്രീകണ്ഠപുരം പോലീസ്, എക്സൈസ്, സമരിറ്റൻ പാലിയേറ്റീവ് കെയർ എന്നിവ സംയുക്തമായിട്ടാണ് റാലി സംഘടിപ്പിച്ചത്.
ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച റാലി ബസ് സ്റ്റാൻഡിൽ സമാപിച്ചു. ശ്രീകണ്ഠപുരത്തേയും പരിസരപ്രദേശങ്ങളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എസ്പിസി വിഭാഗം വിദ്യാർഥികൾ, ചുഴലി ഗവ. ഹൈസ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്, ശ്രീകണ്ഠപുരം എസ്ഇഎസ് കോളജ് എൻസിസി, എൻഎസ്എസ് വിഭാഗം വിദ്യാർഥികൾ, അധ്യാപകർ, ശ്രീകണ്ഠ പുരത്തെ വിവിധ തൊഴിലാളി സംഘടനകൾ, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ, ശ്രീകണ്ഠപുരം എക്സ് സർവീസ് മെൻ ഫോറം, വ്യാപാരി വ്യവസായി ഏകോപന സമിതി, സമരിറ്റൻ പാലിയേറ്റീവ് ഒപ്പം കൂട്ടായ്മ വോളന്റിയേഴ്സ് എന്നിവർക്കൊപ്പം പൊതുജനങ്ങളും സന്ദേശറാലിയുടെ ഭാഗമായി.
സജീവ് ജോസഫ് എംഎൽഎ സന്ദേശറാലി ഫ്ളാഗ് ഓഫ് ചെയ്തു. എസ്ഐ അമൽ വർഗീസ് പ്രതിജ്ഞ ചൊല്ലികൊടുത്തു.
പൊതുസമ്മേളനം ടൗൺസ്ക്വയറിൽ ശ്രീകണ്ഠപുരം നഗരസഭാചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ, എം.വി. വിഷ്ണുപ്രസാദ് അധ്യക്ഷത വഹിച്ചു.
സമരറ്റിൻ പാലിയേറ്റീവ് കെയർ ഡയറക്ടർ ഫാ. അനൂപ് നരിമറ്റത്തിൽ, പാലിയേറ്റീവ് ഒപ്പം കൂട്ടായ്മ ചെയർമാൻ കെ.വി. ശശിധരൻ, ഗുഡ് സമരിറ്റൻ റിഹാബിലിറ്റേഷൻ ആൻഡ് ട്രെയിനിംഗ് സെന്റർ ഡയറക്ടർ ഫാ. ബിനു പൈമ്പിള്ളിൽ, എക്സൈസ് ഇൻസ്പെക്ടർ ജോബിജോസ്, നഗരസഭാ ഡപ്യൂട്ടി ചെയർപേഴ്സൺ നിഷിത റഹ്മാൻ എന്നിവർ പ്രസംഗിച്ചു. ശ്രീകണ്ഠപുരം എസ്ഇഎസ് കോളജിലെ എൻസിസി വിഭാഗം ബസ് സ്റ്റാൻഡിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.