x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​രേ​ക​ട​വ് ഭാ​ഗ​ം അപ്രോച്ച് റോഡ് വാ​ർ​ക്ക​ൽ പൂ​ർ​ത്തി​യാ​യി

വെബ് ഡെസ്ക്
Published: August 16, 2026 11:42 PM IST | Updated: August 16, 2026 11:42 PM IST

സ​മീ​പ​ന റോ​ഡി​ന്‍റെ സം​ര​ക്ഷ​ണഭി​ത്തി​യു​ടെ വാ​ർ​ക്ക​ൽ ​പൂ​ർ​ത്തി​യാ​യ​പ്പോ​ൾ.

വൈ​ക്കം:​ നി​ർ​ദി​ഷ്ട തു​റ​വൂ​ർ -പ​മ്പ സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യ നേ​രേ​ക​ട​വ്- മാ​ക്കേ​ക്ക​ട​വ് കാ​യ​ൽ​ പാ​ല​ത്തി​ന്‍റെ നേ​രേ​ക​ട​വ് ഭാ​ഗ​ത്തെ സ​മീ​പ​ന പാ​ത​യു​ടെ സം​ര​ക്ഷ​ണഭി​ത്തി​യു​ടെ വാ​ർ​ക്ക​ൽ പു​രോ​ഗ​മി​ക്കു​ന്നു.

പാ​ല​ത്തി​ന്‍റെ 150 മീ​റ്റ​റോ​ളം നീ​ള​മു​ള്ള സ​മീ​പ​ന റോ​ഡി​ന്‍റെ ടാ​റിം​ഗി​നാ​യി ഗ​താ​ഗ​തം നി​രോ​ധി​ച്ച് മെ​റ്റ​ൽ വി​രി​ച്ചു സ​മീ​പ​ന റോ​ഡി​ന്‍റെ ടാ​റിം​ഗ് ന​ട​ത്താ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും ന​ട​ത്തിക്ക​ഴി​ഞ്ഞു. കൈ​വ​രി​ക​ൾ പൂ​ർ​ത്തി​യാ​യ പാ​ല​ത്തി​ന്‍റെ പെ​യി​ന്‍റിംഗും പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണ്.

മ​ഴ ക​ന​ത്ത​തി​നെ​ത്തു​ട​ർ​ന്ന് നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വേ​ഗം കു​റ​ഞ്ഞ​തി​നാ​ൽ ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി നാ​ടി​ന് സ​മ​ർ​പ്പി​ക്കു​മെ​ന്ന അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പ് പാ​ലി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ൽ സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ പാ​ല​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ക്കാ​നാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പാ​ല​ത്തി​ന് ആ​കെ 22 സ്പാ​നു​ക​ളാ​ണു​ള്ള​ത്.

11.23 മീ​റ്റ​ർ വീതി​യി​ലാ​ണ് നേ​രേ​ക​ട​വ് - മാ​ക്കേ​ക​ട​വ് പാ​ലം നി​ർ​മിക്കു​ന്ന​ത്. 98.09 കോ​ടി രൂ​പ ചെ​ല​വി​ൽ സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് പാ​ലം വി​ഭാ​ഗ​മാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട കേ​സു​ക​ളും ത​ർ​ക്ക​ങ്ങ​ളു​മാ​യി നി​ല​ച്ച നി​ർ​മാ​ണം 2024 മാ​ർ​ച്ച് മാ​സ​മാ​ണ് പു​ന​രാ​രം​ഭി​ച്ചി​ത്.

നേ​രേ​ക​ട​വ് മു​ത​ൽ ഉ​ദ​യ​നാ​പു​രം വ​രെ നീ​ളു​ന്ന ര​ണ്ട​ര കി​ലോ​മീ​റ്റ​ർ റോ​ഡി​ന് നി​ല​വി​ൽ നാ​ലു മീറ്റർ വീ​തി മാ​ത്ര​മാ​ണു​ള്ള​ത്.റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽനി​ന്നും ഭൂ​മി ഏ​റ്റെ​ടു​ത്ത് 11 മീ​റ്റ​ർ വീ​തി​യി​ൽ നി​ല​വി​ലു​ള്ള ക​ലു​ങ്കു​ക​ൾ പു​തു​ക്കിപ്പ​ണി​ത് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​ന് ഏ​ക​ദേ​ശം 85 കോ​ടി രൂ​പ ചി​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

ഈ ​പ​ദ്ധ​തി സ​ർ​ക്കാ​രിന്‍റെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണ്. നി​ല​വി​ലു​ള്ള റോ​ഡി​ന്‍റെ പ​ര​മാ​വ​ധി വീ​തി​യി​ൽ ബിഎം ആ​ൻഡ് ബി​സി നി​ല​വാ​ര​ത്തി​ൽ മ​റ്റു അ​നു​ബ​ന്ധ പ്ര​വൃത്തി​ക​ള​ട​ക്കം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് എംഎ​ൽഎ ​പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Approach road

Recent News

Corehub Up