യുഡിഎഫ് തൊടുപുഴ മുനിസിപ്പല്‍ ഏഴാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അപു ജോണ്‍ ജോസഫ് എംഎല്‍എയ്ക്ക് സീകരണവും സ്കൂള്‍ കുട്ടികള്‍ക്കുള്ള പഠ
തൊടുപുഴ: യുഡിഎഫ് മുനിസിപ്പല്‍ ഏഴാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അപു ജോണ്‍ ജോസഫ് എംഎല്‍എയ്ക്ക് സീകരണവും സ്കൂള്‍ കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണവും സ്നേഹവിരുന്നും നടത്തി. ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്തു. തൊടുപുഴയില്‍ അന്പതുവര്ഷത്തിലേറെക്കാലമായി നിലനില്‍ക്കുന്ന എംഎല്‍എ ഓഫീസില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തി മുഴുവന്‍ സമയ ഹെല്പ് ഡെസ്ക് ഉള്‍പ്പെടെ സജ്ജമാക്കുമെന്ന് അപു ജോണ്‍ ജോസഫ് പറഞ്ഞു.
മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുബൈദ സെയ്ദ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ജാഫര്‍ ഖാന് മുഹമ്മദ്, ടി.ജെ. പീറ്റര്‍, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് മെംബര്‍ പി.എം. അബ്ബാസ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍, പി.എം. നിസാമുദീന്‍, എം.എച്ച്. സജീവ്, ബ്ലയിസ് ജി. വാഴയില്‍, കെ.ജി. സജിമോന്‍, എം.കെ. ഷാഹുല്‍ ഹമീദ്, ഫിലിപ്പ് ചേരിയില്‍ എന്നിവര്‍ പ്രസംഗിച്ചു.