വിതുര: വിതുര ആത്മകിരണം ചാരിറ്റബിൾ ട്രസ്റ്റ് വാർഷിക സദസ് - സ്മൃതി 2026 - ശാന്തിഗിരി ആശ്രമം സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് ചെയർമാൻ ജിജി വിതുര അധ്യക്ഷനായി. കവി ഗണപൂജാരി മുഖ്യാതിഥിയായി. പഞ്ചായത്തംഗം നീതു രാജീവ് ചികിത്സാ ധനസഹായവും സുഹൃത്ത് ബാലഭവൻ പ്രസിഡന്റ് വിതുര സുധാകരൻ പഠനോപകരങ്ങളും വിതരണം ചെയ്തു. ഹരീഷ് മണ്ണറ റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന കവിയരങ്ങ് പത്മശ്രീ ജേതാവ് ലക്ഷ്മിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.
കവയിത്രി രജനി സേതു അധ്യക്ഷയായി. ട്രസ്റ്റ് സെക്രട്ടറി വി.ബി. സുഭാഷ്, എ.ആർ. പാർവതി തുടങ്ങിയവർ പ്രസംഗിച്ചു. സന്നദ്ധ സേവകർക്ക് ആദരവ്, കർമ പുരസ്കാര വിതരണം എന്നിവ നടന്നു. ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ കൈമാറി.
Tags : nattu vishesham Atmakiranam Charitable