x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഡ്വ​ക്ക​റ്റ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രേ ആ​ക്ര​മ​ണം; അ​ഭി​ഭാ​ഷ​ക​ർ പ്രതിഷേധിച്ചു


Published: March 1, 2026 08:54 AM IST | Updated: March 1, 2026 08:54 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ഡ്വ​ക്ക​റ്റ് ക​മ്മീ​ഷ​ണ​റെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​ലെ കാ​ല​താ​മ​സം ചൂ​ണ്ടി​ക്കാ​ട്ടി പെ​രി​ന്ത​ൽ​മ​ണ്ണ കോ​ർ​ട്ട് കോം​പ്ല​ക്സി​ലെ മു​ഴു​വ​ൻ കോ​ട​തി​ക​ളും ബ​ഹി​ഷ്ക​രി​ച്ച് അ​ഭി​ഭാ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധ ദി​നാ​ച​ര​ണം.

സ്ഥ​ല പ​രി​ശോ​ധ​ന​യ്ക്ക് നി​യോ​ഗി​ച്ച അ​ഡ്വ​ക്കറ്റ് ക​മ്മീ​ഷ​ണ​റെ അ​ക്ര​മി​ച്ച കേ​സി​ൽ ന​ട​പ​ടി വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് അ​ഭി​ഭാ​ഷ​ക​ർ രം​ഗ​ത്തെ​ത്തി​യ​ത്.
കോ​ട​തി​ക​ളി​ലും ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടി​നും പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ജോ​ലി ബ​ഹി​ഷ്ക​രി​ച്ചു​ള്ള പ്ര​തി​ഷേ​ധം.

പ്ര​തി​ഷേ​ധ​യോ​ഗം പെ​രി​ന്ത​ൽ​മ​ണ്ണ ബാ​റി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. കെ.​കെ. സു​രേ​ഷ്‌ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​കെ. ശ​ങ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.അ​ഡ്വ. ബെ​ന്നി തോ​മ​സ്, അ​ഡ്വ.​ എം.​കെ. സു​നി​ൽ, അ​ഡ്വ. സി.​എ​ച്ച്.​ ആ​ഷി​ക്, അ​ഡ്വ. ഉൗ​ത്ത​ക്കാ​ട​ൻ റ​ഷീ​ദ്, അ​ഡ്വ. ഐ​ശ്വ​ര്യ, അ​ഡ്വ. ജ​യ​റാം, സെ​ക്ര​ട്ട​റി ടി.​കെ. സു​ൽ​ഫി​ക്ക​റ​ലി, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എം.​കെ. ജ​യ​ശ്രീ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu visheshsam Attack on Advocate Lawyers protest

Recent News

Corehub Up