x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​ജ​സ്വ​ർ​ണം പ​ണ​യംവച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മം; ര​ണ്ട് പേ​ർ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 8, 2026 02:56 AM IST | Updated: August 8, 2026 02:56 AM IST

നൗ​ഷാ​ദ്, ഗി​രി​ജ

താ​മ​ര​ശേ​രി: മ​ല​ബാ​ർ ഗോ​ൾ​ഡി​ന്റെ വ്യാ​ജ മു​ദ്ര​യു​ണ്ടാ​ക്കി വ്യാ​ജ സ്വ​ർ​ണം പ​ണ​യം വ​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ട് പേ​രെ താ​മ​ര​ശേ​രി ഡി​വൈ​എ​സ് പി.​കെ.​എ. ബോ​സ് അ​റ​സ്റ്റ് ചെ​യ്തു.

ന​രി​ക്കു​നി​ക്ക് മാ​മ്പി​ലാ​ക്കി​ൽ സ്വ​ദേ​ശി നൗ​ഷാ​ദ് (50) എ​ന്ന മു​ക്ക്പ​ണ്ടം നൗ​ഷാ​ദ്, കൂ​റ​പ്പൊ​യി​ൽ സ്വ​ദേ​ശി ഗി​രി​ജ (49) എ​ന്നി​വ​രാ​ണ് സു​ൽ​ത്താ​ൻ ബ​ത്തേ​രി കു​പ്പാ​ടി​യി​ലെ റി​സോ​ർ​ട്ടി​ൽ നി​ന്ന് പി​ടി​യി​ലാ​യ​ത്. ജൂ​ലൈ 29നാ​ണ് ഗി​രി​ജ അ​ഞ്ച് ഗ്രാം ​വീ​തം തൂ​ക്കം വ​രു​ന്ന മൂ​ന്ന് സ്വ​ർ​ണം പൂ​ശി​യ വ​ള​ക​ൾ പ​ണ​യം വെ​ക്കു​ന്ന​തി​നാ​യി താ​മ​ര​ശേ​രി​യു​ള്ള ഫി​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ൽ വ​രു​ന്ന​ത്.

പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ ജീ​വ​ന​ക്കാ​ർ വ​ള​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് മ​ന​സി​ലാ​യി. ആ​ഭ​ര​ണ​ത്തി​ൽ മ​ല​ബാ​ർ ഗോ​ൾ​ഡി​ന്‍റെ മു​ദ്ര ക​ണ്ട് കോ​ഴി​ക്കോ​ട്ടു​ള്ള ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ലോ​ഗോ വ്യാ​ജ​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കു​ക​യും തു​ട​ർ​ന്ന് മ​ല​ബാ​ർ ഗോ​ൾ​ഡ് ജീ​വ​ന​ക്കാ​ര​ൻ താ​മ​ര​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ ഗി​രി​ജ​യും നൗ​ഷാ​ദും മൊ​ബൈ​ൽ ഫോ​ൺ ഓ​ഫ് ചെ​യ്ത് ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. ജൂ​ലൈ 28ന് ​ഇ​തേ സ്ഥാ​പ​ന​ത്തി​ൽ സ്വ​ർ​ണം പ​ണ​യം വെ​ച്ച് ഗി​രി​ജ 1.70 ല​ക്ഷം രൂ​പ വാ​ങ്ങി​യി​രു​ന്നു.

ആ ​പ​ണം ഉ​പ​യോ​ഗി​ച്ച് മ​ല​ബാ​ർ ഗോ​ൾ​ഡ് മാ​വൂ​ർ റോ​ഡ് ഷോ​റൂ​മി​ൽ നി​ന്നും അ​ര പ​വ​നോ​ളം തൂ​ക്കം വ​രു​ന്ന മൂ​ന്ന് വ​ള​ക​ൾ നൗ​ഷാ​ദ് വാ​ങ്ങി. ഈ ​വ​ള​ക​ളി​ൽ ഉ​ള്ള ലോ​ഗോ വ്യാ​ജ​മാ​യി നി​ർ​മി​ച്ചാ​ണ് പ​ണ​യം വെ​ക്കാ​നു​ള്ള മു​ക്ക് പ​ണ്ടം ഉ​ണ്ടാ​ക്കി​യ​ത്. 2021 ൽ ​ന​ന്മ​ണ്ട സ​ഹ​ക​ര​ണ ബാ​ങ്കി​ൽ 117 ഗ്രാം ​മു​ക്ക് പ​ണ്ടം പ​ണ​യം വെ​ച്ച് 1.80 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​തി​നും നൗ​ഷാ​ദി​ന്‍റെ പേ​രി​ൽ കേ​സു​ണ്ട്. സ്‌​പെ​ഷ്യ​ൽ സ്‌​ക്വാ​ഡ് എ​സ്‌​ഐ രാ​ജീ​വ് ബാ​ബു, എ​എ​സ്‌​ഐ എ​ൻ.​എം. ജ​യ​രാ​ജ​ൻ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ പി.​പി. ജി​നീ​ഷ്, പി.​കെ. അ​ന​സ്, എ.​കെ ര​തീ​ഷ്, പി. ​പ്ര​സൂ​ൺ, താ​മ​ശേ​രി എ​സ്.​ഐ. ശ​ര​ണ്യ, സി​പി​ഒ പി.​ആ​ർ. അ​ർ​ജ്ജു​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags : Local News Nattuvishesham fake gold Two arrested

Recent News

Corehub Up