x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ളി​യാ​ര്‍​മ​ല ഐ​ടി​ഐ​യി​ല്‍ പ്ലേ​സ്‌​മെ​ന്‍റ് ഡ്രൈ​വ് സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: August 8, 2026 03:51 AM IST | Updated: August 8, 2026 03:51 AM IST

പു​ളി​യാ​ര്‍​മ​ല കെ​എം​എം ഗ​വ.​ഐ​ടി​ഐ​യി​ല്‍ പ്ലേ​സ്‌​മെ​ന്‍റ് ഡ്രൈ​വ് പ്രി​ന്‍​സി​പ്പ​ല്‍ ജീ​വ​ന്‍ ജോ​ണ്‍​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ല്‍​പ്പ​റ്റ: പു​ളി​യാ​ര്‍​മ​ല കെ​എം​എം ഗ​വ. ഐ​ടി​ഐ​യി​ലെ ഫ്ര​ണ്ട് ഓ​ഫി​സ് അ​സി​സ്റ്റ​ന്‍റ്, ഫു​ഡ് ആ​ന്‍​ഡ് ബി​വ​റേ​ജ​സ് സ​ര്‍​വീ​സ് അ​സി​സ്റ്റ​ന്‍റ്, ബേ​ക്ക​ര്‍ ആ​ന്‍​ഡ് കോ​ണ്‍​ഫെ​ക്ഷ​ന​ര്‍, ഫു​ഡ് പ്രൊ​ഡ​ക്ഷ​ന്‍ (ജ​ന​റ​ല്‍) ട്രേ​ഡു​ക​ളി​ലെ 150ല്‍​പ​രം ട്രെ​യി​നി​ക​ള്‍​ക്കു സം​സ്ഥാ​ന​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മാ​യി 30 ഓ​ളം സ്റ്റാ​ര്‍ ഹോ​ട്ട​ലു​ക​ളി​ലും റി​സോ​ര്‍​ട്ടു​ക​ളി​ലും പ്ലേ​സ്‌​മെ​ന്‍റ് ന​ല്‍​കി. ഇ​തി​ന് സം​ഘ​ടി​പ്പി​ച്ച പ്ലേ​സ്‌​മെ​ന്‍റ് ഡ്രൈ​വ് ഐ​ടി​ഐ പ്രി​ന്‍​സി​പ്പ​ല്‍ ജീ​വ​ന്‍ ജോ​ണ്‍​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ലേ​സ്‌​മെ​ന്‍റ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​വി. റോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രൂ​പ്പ് ഇ​ന്‍​സ്ട്ര​ക്ട​ര്‍ അ​ബ്ദു​ള്‍ റ​ഫീ​ഖ്, കെ.​സി. ജോ​ര്‍​ജ്, വി.​കെ. ഭാ​സ്‌​ക​ര​ന്‍, കെ. ​ബി​ബി​ന്‍, ബി​നോ​ജ് പോ​ള്‍, പ്ലേ​സ്‌​മെ​ന്‍റ് ഓ​ഫി​സ​ര്‍ പി.​എ​സ്. അ​രു​ണ്‍​ദേ​വ് സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ. ​ഗി​രീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

100 ശ​ത​മാ​നം പ്ലേ​സ്‌​മെ​ന്‍റ് ഉ​റ​പ്പു ന​ല്‍​കു​ന്ന തൊ​ഴി​ല്‍ അ​ധി​ഷ്ഠി​ത കോ​ഴ്‌​സു​ക​ളി​ല്‍ പ്ര​വേ​ശ​നം ഐ​ടി​ഐ​യി​ല്‍ തു​ട​രു​ക​യാ​ണെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 04936 205519, 9961702406.

Tags : Local News Nattuvishesham Puliyarmala ITI

Recent News

Corehub Up