x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ദ്ധ​വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി ഒ​യി​സ്‌​ക​യും വൈ​എം​സി​എ​യും തി​രി​തെ​ളി​ച്ചു

വെബ് ഡെസ്ക്
Published: August 8, 2026 03:53 AM IST | Updated: August 8, 2026 03:53 AM IST

ഒ​യി​സ്‌​ക ബ​ത്തേ​രി ചാ​പ്റ്റ​റും വൈ​എം​സി​എ​യും ഗാ​ന്ധി പ്ര​തി​മ​യ്ക്ക് സ​മീ​പം യു​ദ്ധ​വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ക്കു​ന്നു.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ഒ​യി​സ്‌​ക ബ​ത്തേ​രി ചാ​പ്റ്റ​റും വൈ​എം​സി​എ​യും സം​യു​ക്ത​മാ​യി ഗാ​ന്ധി ജം​ഗ്ഷ​നി​ലെ ഗാ​ന്ധി പ്ര​തി​മ​യ്ക്ക് സ​മീ​പം യു​ദ്ധ​വി​രു​ദ്ധ തി​രി​തെ​ളി​ക്ക​ലും പ്ര​തി​ജ്ഞ​യെ​ടു​ക്ക​ലും സം​ഘ​ടി​പ്പി​ച്ചു.

വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് സി.​ഇ. ഫി​ലി​പ്പ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​യി​സ്‌​ക ബ​ത്തേ​രി ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഡോ. ​ശ്രീ​നി​വാ​സ​ന്‍ തി​രി​തെ​ളി​ച്ച് യു​ദ്ധ​വി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കി. ഒ​യി​സ്‌​ക ബ​ത്തേ​രി ചാ​പ്റ്റ​ര്‍ സെ​ക്ര​ട്ട​റി ഡോ. ​ടി. മ​നോ​ജ് കു​മാ​ര്‍ യു​ദ്ധ​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ട്ര​ഷ​റ​ര്‍ എ.​വി. ത​രി​യ​ത്ത്, ഒ​യി​സ്‌​ക സൗ​ത്ത് ഇ​ന്ത്യ ചാ​പ്റ്റ​ര്‍ സെ​ക്ര​ട്ട​റി വി​ന​യ​ന്‍ അ​ഴീ​പ്പു​റ​ത്ത്, ജേ​ക്ക​ബ് ബ​ത്തേ​രി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഒ​യി​സ്‌​ക, വൈ​എം​സി​എ പ്ര​വ​ര്‍​ത്ത​ക​രും വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള നി​ര​വ​ധി പേ​രും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham OISKA and YMCA protest

Recent News

Corehub Up