x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​രോ​ധ വ​കു​പ്പി​ന്‍റെ സ്ഥ​ല​ത്ത് മാ​ലി​ന്യം ഒഴു​ക്കി

വെബ് ഡെസ്ക്
Published: August 8, 2026 03:52 AM IST | Updated: August 8, 2026 03:52 AM IST

പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ർ: പ്ര​തി​രോ​ധ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള സ്ഥ​ല​ത്ത് മാ​ലി​ന്യം ഒ​ഴു​ക്കി​വി​ട്ട സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ക​ന്‍റോ​ൺ​മെ​ന്‍റ് സി​ഇ​ഒ പ്ര​ശാ​ന്ത്കു​മാ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ക​ണ്ണൂ​രി​ലെ മി​ലി​ട്ട​റി ആ​സ്ഥാ​ന​ത്തി​ന​ടു​ത്ത് പ്ര​തി​രോ​ധ വ​കു​പ്പി​ന്‍റെ ബോ​ർ​ഡ് സ്ഥാ​പി​ച്ച​തി​ന് തൊ​ട്ട​ടു​ത്താ​ണ് വ​ലി​യ തോ​തി​ൽ മാ​ലി​ന്യം ഒ​ഴു​ക്കി​വി​ട്ട​ത്.

സെ​ന്‍റ് മൈ​ക്കി​ൾ​സ് സ്കൂ​ളി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന സ്ഥ​ല​ത്ത് ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ മാ​ലി​ന്യം ഒ​ഴു​ക്കി​വി​ടു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​രാ​ണ് സം​ഭ​വം ക​ണ്ട​ത്. തു​ട​ർ​ന്ന് ക​ന്‍റോ​ൺ​മെ​ന്‍റ് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ സ്ഥ​ല​ത്തെ​ത്തി ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ വി​ത​റു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ച് വാ​ഹ​നം ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Waste discharged

Recent News

Corehub Up