x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ​ശ്രീ ബ​ൾ​ക്ക് ലോ​ൺ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: August 8, 2026 03:50 AM IST | Updated: August 8, 2026 03:50 AM IST

ബ​ൾ​ക്ക് ലോ​ണി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ വി. ​വി​നോ​ദ് കു​മാ​ർ സി​ഡി​എ​സ് അം​ഗം ല​ത​യ്ക്ക് ചെ​ക്ക് കൈ​മാ​റി നി​ർ​വ​ഹി​ക്കു​ന്നു.

ഇ​രി​ട്ടി: ന​ഗ​ര​സ​ഭ​യി​ലെ സി​ഡി​എ​സി​ന്‍റെ അ​ഭി​മു​ഖ​ത്തി​ൽ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് ഉ​പ​ജീ​വ​ന​മാ​ർ​ഗം ക​ണ്ടെ​ത്താ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ബ​ൾ​ക്ക് ലോ​ൺ വി​ത​ര​ണം ചെ​യ്തു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ വി. ​വി​നോ​ദ്കു​മാ​ർ സി​ഡി​എ​സ് അം​ഗം ല​ത​യ്ക്ക് ചെ​ക്ക് കൈ​മാ​റി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ കെ.​സ്മി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടൈ​ല​റിം​ഗ് യൂ​ണി​റ്റ്, പ​ല​ഹാ​രം നി​ർ​മാ​ണ യൂ​ണി​റ്റ്, കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മൃ​ഗ​സം​ര​ക്ഷ​ണ യൂ​ണി​റ്റ് എ​ന്നി​വ ആ​രം​ഭി​ക്കു​ന്ന 30 കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ലെ 256 അം​ഗ​ങ്ങ​ൾ​ക്കാ​യി 1, 93,40,000 രൂ​പ​യാ​ണ് ലോ​ണാ​യി അ​നു​വ​ദി​ച്ച​ത്. സി​ഡി​എ​സ് അം​ഗം ആ​ർ.​കെ. മി​നി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ പി. ​ധ​നി​ഷ, കെ. ​രാ​ജ​ൻ, ആ​ർ.​കെ. ഷൈ​ജു, കു​ടും​ബ​ശ്രീ ചാ​ർ​ജ് ഓ​ഫീ​സ​ർ ന​മി​ത നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Bulk Loan

Recent News

Corehub Up