x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല​പാ​ത​ക​ശ്ര​മം: ഒളിവിൽപോയ പ്രതി ആ​റു​വ​ർ​ഷ​ത്തി​നുശേഷം പി​ടി​യി​ൽ


Published: November 20, 2025 01:40 AM IST | Updated: November 20, 2025 01:40 AM IST

സ​ക്ക​റി​യ

ചാ​വ​ക്കാ​ട്: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച് ഒ​ളി​വി​ൽ പോ​യ പ്ര​തി ആ​റുവ​ർ​ഷ​ത്തി​നുശേ​ഷം പി​ടി​യി​ൽ.

എ​ട​ക്ക​ഴി​യൂ​ർ ബ്ലാ​ങ്ങാ​ട് താ​ഴ​ത്ത് മു​ബാ​റി​ക്കി​നെ ഇ​രു​മ്പു​വ​ടി കൊ​ണ്ട് ത​ലയ്​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​യ എ​ട​ക്ക​ഴി​യൂ​ർ വ​ലി​യപു​ര​യ്ക്ക​ൽ സ​ക്ക​റി​യ(40)യെ ​ചാ​വ​ക്കാ​ട് പോ​ലീ​സ് പി​ടി​കൂ​ടി.

സം​ഭ​വ​ത്തി​നുശേ​ഷം പ​ല​യി​ട​ത്താ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​യെ ഇ​ൻ​സ്പെ​ക്ട​ർ വി.വി.​ വി​മ​ലി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​സ്ഐ സ​ജി​ത്ത്മോ​ൻ, സ​ിപി​ഒ​മാ​രാ​യ ബി​നു, അ​മ​ർ അ​ബ്ദു​ൽ മ​ജീ​ദ് എ​ന്നി​വ​ർ അ​റ​സ്റ്റ് ചെ​യ്ത സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Attempted murder nattuvisesham local news

Recent News

Corehub Up