x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ണ്ണി ബാ​ല​കൃ​ഷ്ണ​നും പി.സ​ന്തോ​ഷ്‌​കു​മാ​ർ എം​പി​യ്ക്കും പു​ര​സ്കാ​രം

വെബ് ഡെസ്ക്
Published: October 27, 2026 11:23 PM IST | Updated: October 27, 2026 11:23 PM IST

ഉ​ണ്ണി ബാ​ല​കൃ​ഷ്ണ​ൻ പി. ​സ​ന്തോ​ഷ്‌​കു​മാ​ർ എം​പി

കൊ​ല്ലം: സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യും 1957ലെ ​പ്ര​ഥ​മ കേ​ര​ള നി​യ​മ​സ​ഭ​യി​ലെ അം​ഗ​വു​മാ​യി​രു​ന്ന ജി. ​കാ​ർ​ത്തി​കേ​യ​ന്‍റെ സ്മ​ര​ണാ​ർ​ഥം ക​രു​നാ​ഗ​പ്പ​ള്ളി കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ജി.കാ​ർ​ത്തി​കേ​യ​ൻ ഫൗ​ണ്ടേ​ഷ​ൻ ന​ൽ​കു​ന്ന 13-ാമ​ത് പു​ര​സ്കാ​ര​ത്തി​ന് ദൃ​ശ്യ-​മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഉ​ണ്ണി ബാ​ല​കൃ​ഷ്ണ​നേ​യും മാ​തൃ​കാ ഇ​ട​തു​പ​ക്ഷ പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ൽ പി. ​സ​ന്തോ​ഷ്‌​കു​മാ​ർ എം​പി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഡോ. ​സി ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​സ്.​അ​ശോ​ക് കു​മാ​ർ, പി. ​എ​സ്. സു​രേ​ഷ്, അ​ഡ്വ. ആ​ർ വി​ജ​യ​കു​മാ​ർ, ജ​യ​ൻ മ​ഠ​ത്തി​ൻ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യ ജ​ഡ്ജി​ംഗ് ക​മ്മി​റ്റി​യാ​ണ് അ​വാ​ർ​ഡു ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഡി​സം​ബ​ർ ര​ണ്ടി​ന് രാ​വി​ലെ 9.30ന് ​ജി. കാ​ർ​ത്തി​കേ​യ​ന്‍റെ വ​സ​തി​യി​ൽ ചേ​രു​ന്ന ച​ട​ങ്ങി​ൽ 25,001 രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, പി. ​ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ സ​മ്മാ​നി​ക്കു​മെ​ന്ന് ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. ആ​ര്‍ രാ​ജേ​ന്ദ്ര​ന്‍, സെ​ക്ര​ട്ട​റി കെ. ​സെ​യ്‌​ദു​കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Tags :

Recent News

Corehub Up